ശബരിമലയില്‍
സ്ത്രീകള്‍ പ്രവേശിക്കുന്നത്
അശാസ്ത്രീയമാണെന്ന് സ്ഥാപിക്കാന്‍
നിഷ പിള്ള എന്ന കാര്‍ഡിയോളജിസ്റ്റ്
ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത
വീഡിയോയിലെ1
അവകാശവാദങ്ങളാണ്
ഈ ലേഖനത്തിന്റെ അവതാരലക്ഷ്യം.
അതിലെ
വൈദ്യശാസ്ത്ര അവകാശവാദങ്ങള്‍
എന്തുകൊണ്ട് അസംബന്ധമാണ്
എന്നത് ശാസ്ത്രബോധമുള്ള
ഡോക്ടര്‍മാര്‍ ഇതിനടക്കം
എഴുതിയിട്ടുണ്ട്.2,3
പ്രസ്തുത
വീഡിയോയില്‍ ഭൗതികശാസ്ത്രത്തിലെ
അടിസ്ഥാന ധാരണകളെ ഭീകരമാംവിധം
വളച്ചൊടിച്ചിരുന്നിരുന്നു
എന്നതാണ് എന്റെ പ്രശ്നം.
ഹൈസ്ക്കൂള്‍
നിലവാരത്തിലുള്ള ധാരണ മാത്രം
മതി ഇവര്‍ പറയുന്നതിന്റെ
വസ്തുതാപരിശോധന നടത്താന്‍
എന്നതുകൊണ്ട് അധികം വിശദീകരിക്കാന്‍
മൗലികമായ നിര്‍വചനങ്ങളിലേക്ക്
കടക്കേണ്ടി വരും.
ഈ
വിശദീകരണങ്ങള്‍ക്ക് ശേഷം
നമുക്ക് അവര്‍ പ്രസ്തുത
വീഡിയോയില്‍ ഉപയോഗിച്ച
രീതിയില്‍ ഈ പദങ്ങള്‍
ഉപയോഗിക്കുന്നതിന് സായന്‍സിക
സാധുതയുണ്ടോ എന്നും
പരിശോധിക്കേണ്ടതുണ്ട്.
അതാണ്
ഈ ലേഖനത്തിന്റെ അടിസ്ഥാനം.
എന്നാല്‍,
പൊതുവേ
ഇത്തരം പദങ്ങള്‍ ദുരുപയോഗം
ചെയ്യുന്നതിന്റെ ഒരു ഉത്തമ
ഉദാഹരണം എന്ന നിലയില്‍ ഇത്
മറ്റ് അവസരങ്ങളിലും ഉപയോഗിക്കാന്‍
കഴിയേണ്ടതാണ്.
എന്നാല്‍,
ആ
വിശദീകരണങ്ങളിലേക്ക് കടക്കും
മുന്‍പ് ഒരു ഒരു വാദം പൂര്‍ണ്ണമായും
തള്ളിക്കളയേണ്ടതുണ്ട്:
ഈ
പദങ്ങളെല്ലാം ഒരു രൂപകമായോ
അലങ്കാരമോ ആയാണ് ഇവ ഉപയോഗിച്ചത്
എന്നത്.
അങ്ങനെയാണെങ്കില്‍
പോലും,
ഒരു
റോക്കറ്റിന് ക്യാന്‍സര്‍
ആണെന്ന് ഒരു ഭൗതികശാസ്ത്രജ്ഞ
പറയുന്നത് ആലോചിച്ചുനോക്കൂ!
പരസ്പരബന്ധമില്ലാത്ത
മേഖലകളിലെ സാങ്കേതിക പദങ്ങള്‍
(jargon)
വിശ്വാസ്യതയ്ക്കായി
ഉപയോഗിക്കുന്നത് ശരിയല്ല.
പ്രത്യേകിച്ച്
ഈ പദങ്ങള്‍ക്ക് വ്യക്തമായ
അര്‍ത്ഥവും ഉപയോഗവും
ഉണ്ടെന്നിരിക്കെ..
ഇത്
വിശ്വാസ്യതയ്ക്ക് സയന്‍സ്
ദുരുപയോഗം ചെയ്യലാണ്;
സയന്‍സിന്റെ
രീതി പിന്തുടരാതെ അതിന്റെ
വിശ്വാസ്യത ദുരുപയോഗം ചെയ്യുന്ന
സ്ഥിരം കപടശാസ്ത്രത്തിന്റെ
രീതിയാണിത്.
അതിനെ
ആര് ദുരുപയോഗം ചെയ്താലും,
അവര്‍ക്കെന്ത്
ഡിഗ്രി ഉണ്ടായാലും എത്ര
മനുഷ്യരുടെ ഹൃദയങ്ങള്‍ക്ക്
അവര്‍ കാവല്‍ നിന്നാലും,
അത്
ദുരുപയോഗവും അശാസ്ത്രീയവും
തന്നെയാണ്.
ഇതില്‍
നിന്ന് നാം ഹൈസ്ക്കൂള്‍
ഭൗതികശാസ്ത്രത്തിലേക്ക്
കടക്കുന്നു;
ഒരു
എം.ഡി.
ഉള്ള
ഡോക്ടര്‍ മറന്ന ഫിസിക്സ്!
ഭൗതികശാസ്ത്രത്തിലെ
ഏറ്റവും അടിസ്ഥാനമായ
സങ്കല്‍പങ്ങളിലൊന്നാണ് ബലം
അഥവാ ഫോഴ്സ്.
(force) ന്യൂട്ടന്റെ
ആദ്യ രണ്ട് ചലനനിയമങ്ങളും
എന്താണ് ഫോഴ്സ് എന്നത്
മനസിലാക്കാനുള്ള വഴികളുമാണ്.
അവ
വഴി തന്നെ നമുക്ക് ഫോഴ്സിനെ
മനസിലാക്കാന്‍ ശ്രമിക്കാം.
ഒന്നാം
ചലന നിയമം ജഡത്വം അഥവാ ഇനേര്‍ഷ്യ
(intertia)
എന്നതിന്റെ
വിശദീകരണമാണ്.
പ്രപഞ്ചത്തിലെ
എല്ലാ വസ്തുക്കളും,
ഒരു
ബാഹ്യ ബലം പ്രയോഗിക്കപ്പെടും
വരെ,
അനങ്ങാതിരിക്കുകയോ
സ്ഥിരമായ വേഗതയില്‍
ചലിച്ചുകൊണ്ടിരിക്കുകയോ
ചെയ്യും.
അതായത്,
ഫോഴ്സ്
പ്രയോഗിക്കപ്പെടാതിരിക്കുക
എന്നാല്‍ വസ്തുക്കള്‍ അവയുടെതായ
ചലനത്തില്‍ ആയിരിക്കും.
നമ്മുടെ
സാധാരണ ജീവിതത്തില്‍ വായുവും
ഭൂമിയും അടക്കം ഒരുപാട്
പ്രതലങ്ങളും അന്തരീക്ഷവും
ഘര്‍ഷണം അഥവാ ഫ്രിക്ഷന്‍
(friction)
എന്ന
ഫോഴ്സ് പ്രയോഗിക്കുന്നുണ്ട്
എന്നതുകൊണ്ട് മിക്കവാറും
ഏതാണ്ടെല്ലാ വസ്തുക്കളും
ചലിക്കാതിരിക്കുക എന്നതാണ്
സ്വാഭാവികം.
പക്ഷേ,
ഫ്രിക്ഷന്‍
ഇല്ല എങ്കില്‍ വസ്തുക്കള്‍
അനന്തമായി ചലിച്ചുകൊണ്ടിരിക്കും;
ബഹിരാകാശത്തിന്റെ
ശൂന്യതയില്‍ ഇതാണ് സംഭവിക്കുന്നത്
എന്ന് നമുക്ക് ഇപ്പോള്‍
വ്യക്തമായി അറിയുകയും ചെയ്യാം.
ഇതുകൊണ്ട്
തന്നെ നമ്മുടെ ലോകത്ത്,
പൊതുവേ
ചലനം ആരംഭിക്കുന്ന,
വേഗത
കൂട്ടുന്ന ഒരു പ്രതിഭാസമാണ്
ഫോഴ്സ്.
നമ്മുടെ
പരിചയം കൊണ്ട് നമ്മള്‍ ബലം
എന്ന് വിളിക്കുന്നതും
ഇതിനെയായിരിക്കും.
എന്നാല്‍,
രണ്ടാം
ചലന നിയമത്തില്‍ നിന്ന്
നമുക്ക് മനസിലാക്കാന്‍
കഴിയുന്നത് ഒരു വസ്തുവിന്റെ
ചലന വേഗത അഥവാ വെലോസിറ്റി
(velocity)
മാറ്റുന്നത്
എന്തോ അതാണ് ബലം എന്നാണ്.
ഈ
ചലന വേഗത മാറുന്നതിന്റെ
നിരക്കിനെ നാം ത്വരണം അഥവാ
അക്സിലറേഷന്‍ (acceleration)
എന്ന്
പറയും.
ഭാരം
അഥവാ വെയ്റ്റ് (weight)
ആയി
നമുക്ക് അനുഭവിക്കാന്‍
കഴിയുന്ന പിണ്ഡം അഥവാ മാസ്
(mass)
എന്ന
വസ്തുതയാണ് എത്രമാത്രം ഫോഴ്സ്
പ്രയോഗിച്ചാല്‍ എത്ര ആക്സിലറേഷന്‍
ഉണ്ടാകും എന്ന് തീരുമാനിക്കുന്നത്.
(സമവാക്യങ്ങളും
കൂടുതല്‍ സാങ്കേതിക പദങ്ങളും
ഒഴിവാക്കാന്‍ രണ്ടാം ചലന
നിയമത്തിന്റെ ശരിയായ പ്രസ്താവന
ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല;
ഇവിടെ
പരാമര്‍ശിക്കുന്നത് രണ്ടാം
ചലന നിയമത്തിന്റെ പൂര്‍ണ്ണരൂപമല്ല
എന്നത് ഓര്‍ത്തു വയ്ക്കുക)
അതായത്,
ഭാരിച്ച
വസ്തുക്കള്‍ക്ക് വേഗത കൂട്ടാന്‍,
അല്ലെങ്കില്‍
ചലിപ്പിക്കാന്‍ കൂടുതല്‍
ബലം പ്രയോഗിക്കേണ്ടി വരും
-
വളരെ
വളഞ്ഞ ഒരു വഴിക്ക് നാം
പ്രഥമദൃഷ്ട്യാ സുവ്യക്തമായ
ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നു.
എന്താണ്
ഫോഴ്സ്,
വേഗത,
ആക്സിലറേഷന്,
മാസ്
എന്നത് ഏതാണ്ട് മനസിലായി
എന്ന് കരുതുന്നു.
ഇനി
രണ്ട് നിര്‍വചങ്ങള്‍ കൂടി
അവശ്യമായിരിക്കുന്നു ഇവിടെ.
എനര്‍ജിയും
മാഗ്നെറ്റിക് ഫീല്‍ഡും.
വര്‍ക്ക്
(work)
എന്നാല്‍
ഫോഴ്സ് പ്രവര്‍ത്തിക്കുന്ന
ദിശയില്‍ ഒരു വസ്തു ഫോഴ്സിനനുസൃതമായി
എത്ര ദൂരം നീങ്ങുന്നു എന്നതിന്റെ
സൂചകമാണ്.
ഉദാഹരണമായി,
അനങ്ങാതിരിക്കുന്ന
ഒരു വസ്തുവിനെ ഒരു ഫോഴ്സ്
ഉപയോഗിച്ച് നാം അനക്കുന്നു;
ആ
ഫോഴ്സ് എത്ര സമയം പ്രവര്‍ത്തിച്ചോ
അത്രയും സമയം ആ വസ്തുവില്‍
എത്രമാത്രം ഫോഴ്സ്
പ്രകടിപ്പിക്കപ്പെട്ടു,
എത്രമാത്രം
നീങ്ങി എന്നതിന്റെ അളവ്.
ഗണിതശാസ്ത്രപരമായി
പൊതുവേ നേര്‍രേഖാ ചലനത്തിന്
ഫോഴ്സും അനങ്ങിയ ദൂരവും
ഗുണിക്കുകയാണ് നാം ചെയ്യുക.
(work = force x displacement) എത്രമാത്രം
വര്‍ക്ക് ഒരു പ്രസ്തുത
സമയത്തിനുള്ളില്‍ ചെയ്യുന്നു
എന്നതിനെയാണ് നാം പവര്‍
(power)
എന്ന്
പറയുന്നത്.
ഊര്‍ജ്ജം
അഥവാ എനര്‍ജി (energy)
ശാസ്ത്രദൃഷ്ട്യാ
വര്‍ക്ക് ചെയ്യാനുള്ള കഴിവാണ്.
അതായത്,
വര്‍ക്ക്
ചെയ്യാന്‍ ഒരു വസ്തുവില്‍
നിന്ന് മറ്റൊന്നിലേക്ക്
കൈമാറ്റം ചെയ്യുന്ന ഭൗതിക
സ്വഭാവം.
പ്രധാനമായും
വസ്തുക്കള്‍ക്ക് ചലനം മൂലമുള്ള
എനര്‍ജിയെ നാം ഗതികോര്‍ജ്ജം
അഥവാ കൈനറ്റിക്ക് എനര്‍ജി
(kinetic
energy) എന്നും
അവയ്ക്ക് ഇരിക്കുന്ന സ്ഥാനം
മൂലമുള്ള എനര്‍ജിയെ നാം
സ്ഥിതികോര്‍ജ്ജം അഥവാ
പൊട്ടന്‍ഷ്യല്‍ എനര്‍ജി
(potential
energy) എന്നും
പറയും.
സ്ഥാനം
മൂലമുള്ള എനര്‍ജി എന്നതിനെപ്പറ്റി
സംശയമുണ്ടെങ്കില്‍ നിലത്തു
നിന്നും,
ഒരു
കെട്ടിടത്തിന്റെ മുകളില്‍
നിന്നും ഒരു ബോള്‍ ഇട്ട്
നോക്കിയാല്‍ മതി;
എത്ര
ദൂരം എത്ര വേഗത്തില്‍
സഞ്ചരിക്കാന്‍ ആ ബോളിന്
സ്ഥാനത്തിനനുസൃതമായി കഴിഞ്ഞു
എന്നത് കാണാം.
"അത്
ഉയരം മാത്രമല്ലേ"എന്ന്
ചോദിച്ചാല്‍ ശരിയാണ്.
ഇവിടെ
പ്രസക്തമായത് ഗുരുത്വാകര്‍ഷണം
മൂലമുള്ള പൊട്ടന്‍ഷ്യല്‍
എനര്‍ജിയാണ്.;
അതിന്
പ്രസക്തമായത് ഭൂമിയുമായുള്ള
ദൂരവും.
പക്ഷേ,
ഭൂമി
ഉരുണ്ടിരിക്കുന്നതുകൊണ്ട്
ഉയരത്തിലേക്ക് പോകലല്ലാതെ
സാധാരണയായി മറ്റ് വഴികളില്ല
ഈ വ്യത്യാസം അളക്കാന്‍.
ഭൂമി
കൃത്യമായ ഒരു ഗോളമല്ലാത്തതുകൊണ്ട്
ധ്രുവങ്ങളില്‍ പൊട്ടന്‍ഷ്യല്‍
എനര്‍ജി വ്യത്യാസമുണ്ട്;
അത്
അളക്കുകയും ചെയ്യാം.
അതായത്,
സ്ഥാനം
അനുസരിച്ച് മാറുന്ന ഊര്‍ജ്ജം.
ഗുരുത്വാകര്‍ഷണം
മൂലമുള്ള ഈ ബലത്തെ നമുക്ക്
ഗ്രാവിറ്റേഷണല്‍ പൊട്ടന്‍ഷ്യല്‍
എനര്‍ജി (gravitational
potential energy) എന്ന്
വിളിക്കാം.
ഭൂമിയില്‍
നിന്നും അകന്ന് പോകുന്തോറും
ഈ ഊര്‍ജ്ജം കുറഞ്ഞുവരികയാണ്
ചെയ്യുക.
(ബോളിന്റെ
ഉദാഹരണത്തില്‍ നിന്ന്
നിങ്ങള്‍ക്ക് മറിച്ച്
തോന്നിയേക്കാം;
പക്ഷേ
അങ്ങനെയല്ല എന്ന് അളന്നുനോക്കിയാല്‍
മനസിലാക്കാന്‍ കഴിയും)
അതായത്,
ഊര്‍ജ്ജത്തിന്റെ
സ്രോതസ്സില്‍ നിന്നും (ഇവിടെ
ഭൂമിയുടെ മാസ്)
അകന്നുപോകുന്തോറും
പൊട്ടന്‍ഷ്യല്‍ എനര്‍ജി
കുറയുന്നുണ്ട്.
ഈ
പ്രതിഭാസത്തെ സൂചിപ്പിക്കാനും,
എങ്ങനെ
മറ്റൊരു വസ്തുവിനെ സ്പര്‍ശിക്കാതെ
ഭൂമിയടക്കം എല്ലാ വസ്തുക്കളും
ഊര്‍ജ്ജം കൈമാറുന്നു എന്ന്
മനസിലാക്കാനും വേണ്ടിയാണ്
ഫോഴ്സ് ഫീല്‍ഡ് (force
field) എന്ന
സങ്കല്‍പം ഭൗതികത്തില്‍
ഉള്ളത്.
(ഇതോടുകൂടി
നിങ്ങള്‍ ഹൈസ്ക്കൂള്‍ ഫിസിക്സ്
വിട്ടുപോന്നിരിക്കുന്നു
എന്ന് അറിയിക്കുന്നു)
ഈ
സങ്കല്‍പം നമുക്കെങ്ങനെ
ഭൗതികമായി മനസിലാക്കാന്‍,
പരീക്ഷിക്കാന്‍
കഴിയും എന്നതില്‍ നിന്ന്
തുടങ്ങാം.
ഉദാഹരണമായി
ഭൂമിയുടെ ഗുരുത്വാകര്‍ഷണ
ഫീല്‍ഡ് (gravitational
field) തന്നെ
എടുക്കാം.
ഒരു
കിലോ ഭാരമുള്ള ഒരു വസ്തു
എടുക്കുക,
എന്നിട്ട്
കൂടുതല്‍ ഉയരങ്ങളിലേക്ക്
പോയി അതിന്റെ ഭാരമളക്കുക.
ഒറ്റ
നോട്ടത്തില്‍ പൊട്ടത്തരമായി
തോന്നിയേക്കാമെങ്കിലും
ശ്രദ്ധിച്ച് വായിച്ചവര്‍ക്ക്
ഇതിന്റെ രഹസ്യം മനസിലായിട്ടുണ്ടാകും:
ഭാരം
എന്നത് ഗ്രാവിറ്റേഷണല്‍
ഫോഴ്സിന്റെ അളവാണ്.
കൂടുതല്‍
ഉയരത്തിലേക്ക് പോകുമ്പോള്‍
അത് കുറയുന്നതായി നമുക്ക്
കാണാം.
മാസ്
മാറുന്നില്ല എന്നതുകൊണ്ട്,
ഫോഴ്സിന്റെ
മാറ്റം നമുക്ക് ഇവിടെ വ്യക്തമായി
കാണാം.
ഫീല്‍ഡ്
എന്ന് നാം പറയുന്ന സങ്കല്‍പം
ഇത്തരം അളവുകളുടെ അനന്തമായൊരു
പരമ്പരയാണ്.
ഭൂമിക്ക്
ചുറ്റും ഓരോ പോയന്റുകളിലും
എത്ര ഗ്രാവിറ്റേഷണല്‍ ഫോഴ്സ്
അനുഭവപ്പെടുന്നു എന്നതിനെ
ഒരുമിച്ച് പരിഗണിക്കുന്നത്.
ഇങ്ങനെയൊരു
തുടര്‍ച്ച ഈ ഫോഴ്സ് വിതരണം
ചെയ്യപ്പെടുന്നതില്‍ ഉണ്ട്,
നമുക്കതിനെ
അളക്കാം എന്നതുകൊണ്ട് ഫീല്‍ഡുകളെ
ഭൗതിക യാഥാര്‍ത്ഥ്യമായി
അംഗീകരിക്കാന്‍ ഫിസിക്സിന്
ഒരു മടിയുമില്ല.
ഈ
ഫീല്‍ഡുകളാണ് രണ്ട് വസ്തുക്കള്‍
തമ്മില്‍ തൊടുന്നില്ല
എങ്കില്‍ക്കൂടി അവ തമ്മില്‍
എനര്‍ജി കൈമാറ്റം ചെയ്യാന്‍
കാരണമാകുന്നത്.
എല്ലാത്തരം
ഫോഴ്സുകളേയും നമുക്കിങ്ങനെ
അതിന്റെ സ്രോതസ്സില്‍ നിന്ന്
ദുര്‍ബലപ്പെടുകയോ,
മറ്റ്
രീതികളില്‍ മാറുകയോ ചെയ്യുന്ന
രീതിയില്‍ പ്രതിനിധീകരിക്കാന്‍
കഴിയും എന്നതുകൊണ്ട് ഫോഴ്സ്
കൈമാറ്റങ്ങള്‍ മനസിലാക്കാന്‍
ഫീല്‍ഡുകള്‍ ഫിസിക്സില്‍
വളരെ ഉപകാരമുള്ള ഒന്നാണ്.
അത്തരമൊരു
ഫോഴ്സ് ഫീല്‍ഡാണ് മാഗ്നെറ്റിക്
ഫീല്‍ഡ്.
അതെ,
ഇനി
നമുക്ക് കാന്തങ്ങളെ പറ്റി
സംസാരിക്കാം.
കാന്തിക
ബലം അഥവാ മാഗ്നെറ്റിക് ഫോഴ്സ്
(magnetic
field) കാന്തികതയുള്ള
വസ്തുക്കള്‍ ചെലുത്തുന്ന
ഒരു ബലമാണ്.
നമുക്ക്
സുപരിചിതമായ കാന്തികതയുള്ള
വസ്തു ഇരുമ്പാണ്;
എന്നാല്‍,
വ്യത്യസ്തമായ
കാന്തികതകളും നാമിടപഴകുന്ന
ഏതാണ്ട് എല്ലാ വസ്തുക്കള്‍ക്കും
ദുര്‍ബലമെങ്കിലും കാന്തികതയും
ഉണ്ട് എന്നത് വസ്തുതയാണ്.
നമ്മളെ
ബാധിക്കുന്ന വിധം ശക്തമായ
ബലം,
സാധാരണ
ജീവിതത്തില്‍ അളക്കാനും
മാത്രം ഫോഴ്സ് ചെലുത്തുന്നത്
ഇരുമ്പ് ഉള്‍പ്പടെയുള്ള
ഫെറൊമാഗ്നെറ്റിക്ക്
(ferromagnetic)
വസ്തുക്കളാണ്.
അതുകൊണ്ട്
തന്നെ,
ഞാന്‍
ഇവിടെ മാഗ്നെറ്റിസം എന്ന്
പറയുന്നത് അതിനെയായിരിക്കും.
പക്ഷേ,
ഏത്
തരത്തിലുള്ള മാഗ്നെറ്റിസവും
സമാനമായി അളക്കാന്‍ കഴിയും.
(ഇതിന്റെ
പ്രസക്തി നമുക്ക് വഴിയെ പറയാം)
ഫോഴ്സ്
എത്രയുണ്ട് എന്നളന്നുകൊണ്ട്
നമുക്ക് ഒരു ഫീല്‍ഡ് അവിടെയുണ്ടോ
എന്നളക്കാം എന്ന് പറഞ്ഞിരുന്നല്ലോ?
ഫോഴ്സെത്രയുണ്ട്
എന്നെങ്ങനെ അറിയാം എന്നത്
മനസിലാക്കാന്‍ കാന്തിക ബലം
എങ്ങനെ പ്രയോഗിക്കപ്പെടുന്നു
എന്ന് മനസിലാക്കണം.
(ഗുരുത്വാകര്‍ഷണത്തിന്റെ
കാര്യത്തില്‍ മാസുള്ള രണ്ട്
വസ്തുക്കള്‍ പരസ്പരം
ആകര്‍ഷിക്കുന്നു എന്നതാണതിന്റെ
രീതി)
കാന്തിക
വസ്തു അഥവാ മാഗ്നെറ്റിക്
മെറ്റീരിയലുകള്‍ക്ക് (magnetic
material) മാത്രമാണ്
പ്രസ്തുത സ്വഭാവമുള്ളത്.
ഒരു
കാന്തിക വസ്തുവിനെ കാന്തങ്ങള്‍
(magnet)
ആകര്‍ഷിക്കും;
രണ്ട്
കാന്തങ്ങള്‍ തമ്മില്‍ ആകര്‍ഷണവും
വികര്‍ഷണവുമുണ്ട്.
എല്ലാ
കാന്തങ്ങള്‍ക്കും രണ്ട്
ധ്രുവങ്ങളുണ്ട്.
(magnetic poles) സമാനമായ
ധ്രുവങ്ങള്‍ വികര്‍ഷിക്കുകയും
എതിര്‍ ധ്രുവങ്ങള്‍ ആകര്‍ഷിക്കുകയും
ചെയ്യും.
ഇതാണ്
കാന്തിക ബലത്തിന്റെ അടിസ്ഥാന
സ്വഭാവങ്ങള്‍.
ഇവ
ഉപയോഗിച്ച് നമുക്ക് മാഗ്നെറ്റിക്
ഫോഴ്സും അതിലൂടെ ഫീല്‍ഡും
അളക്കുവാന്‍ കഴിയും.
അതിന്
നാം ചെയ്യുക നമുക്ക് ഒരു
കാന്തത്തില്‍ പ്രകടിപ്പിക്കപ്പെടുന്ന
ബലം എത്രയാണ് എന്നളക്കുകയാണ്.
പക്ഷേ,
ഒരു
ഫീല്‍ഡ് ഉണ്ടോ ഇല്ലയോ എന്നറിയാന്‍
ഒരു കാന്തം മറ്റ് ഫോഴ്സുകളൊന്നുമില്ലാതെ
അനങ്ങുന്നുണ്ടോ എന്ന് മാത്രം
നോക്കിയാല്‍ മതി.
ഒരു
കാന്തം ഉണ്ട് എങ്കില്‍ നമുക്ക്
അവിടെ മാഗ്നെറ്റിക് ഫീല്‍ഡ്
ഉണ്ടോ ഇല്ലയോ എന്നറിയാമെന്ന്
മനസിലായല്ലോ?
ഭൂമിയില്‍
എവിടെ നാം അളന്നാലും അങ്ങനെയൊരു
ഫീല്‍ഡ് ഉണ്ടാകും;
ഭൂമിക്ക്
താരതമ്യേന ദുര്‍ബലമായ ഒരു
മാഗ്നെറ്റിക് ഫീല്‍ഡുണ്ട്.
ഇതുകൊണ്ടാണ്
വടക്കുനോക്കികളില്‍ കാന്തം
ഉപയോഗിക്കുന്നത്.
പക്ഷേ,
വടക്കുനോക്കികള്‍
നോക്കിയാല്‍ തന്നെ മനസിലാകും,
ഒന്ന്
തട്ടിയാലോ കുലുങ്ങിയാലോ
മാറിപ്പോകുന്നത്ര ബലമേ
ഇതിനുള്ളൂ.
അതുകൊണ്ട്
തന്നെ,
ഭൂമിയുടെ
മാഗ്നെറ്റിക് ഫീല്‍ഡ് കൊണ്ട്
ചില ദിശകളിലേക്ക് തല വയ്ക്കരുത്
എന്നൊക്കെ പറയുന്നത് മഹാ
വിഡ്ഢിത്തമാണ്;
നമ്മുടെ
ശരീരത്തില്‍ ഒരു മാറ്റവും
ഉണ്ടാക്കാന്‍ ഭൂമിയുടെ
മാഗ്നെറ്റിക് ഫീല്‍ഡിന്
കഴിയില്ല.
ഈ
വ്യക്തമായ നിര്‍വചനങ്ങളില്‍,
വിശദീകരണങ്ങളിലൂന്നി
ഈ വീഡിയോ ഒന്ന് പരിശോധിക്കാം.
1:07
- “അമ്പലങ്ങള്‍
ഒരു മാഗ്നെറ്റിക് ഫീല്‍ഡിലാണ്
സാധാരണ സ്ഥിതി ചെയ്യുന്നത്."
ഭൂമിയൊട്ടാകെ
മാഗ്നെറ്റിക് ഫീല്‍ഡുകളുള്ളതുകൊണ്ട്
ഈ അവകാശവാദം തെറ്റാണെന്ന്
പറഞ്ഞുകൂടാ.
എന്നാല്‍
മറ്റ് ആരാധനാലയങ്ങള്‍ പോലെയല്ല
എന്ന് പറഞ്ഞ് ഒരു പ്രത്യേകതയായി
ഇത് പറയുന്നത് വസ്തുതാവിരുദ്ധമാണ്.
ഇനി
പ്രത്യേകിച്ച് മാഗ്നെറ്റിക്
ഫീല്‍ഡ് ഉണ്ട് എങ്കില്‍ അവ
അളക്കാന്‍ കഴിയേണ്ടതാണ്. ഞാന്‍
മേല്‍പ്പറഞ്ഞ രീതിയില്‍
കണ്ടെത്താന്‍/അളക്കാന്‍
കഴിയാത്ത ഒരു മാഗ്നെറ്റിക്
ഫീല്‍ഡ് ഇല്ല.
മാഗ്നെറ്റിക് ഫീല്‍ഡ് അളക്കുന്ന യന്ത്രങ്ങളിലൊന്നിന്റെ ഒരു ലഘുവിശദീകരണ വീഡിയോ
സയന്‍സ്
ഇനിയും കണ്ടെത്താത്ത ഫോഴ്സ്
ഫീല്‍ഡുകള്‍ ഉണ്ടാകാം എന്ന്
ഒരു തെളിവുമില്ലാതെ അവകാശപ്പെട്ടാല്‍
കൂടി അത് മാഗ്നെറ്റിക് ഫീല്‍ഡ്
ആകില്ല.
മാഗ്നെറ്റിക്
ഫീല്‍ഡ് ആകാന്‍ അതിന്
കാന്തമുപയോഗിച്ച് കണ്ടെത്താന്‍
കഴിയുന്ന ഒന്നായാലേ കഴിയൂ..
1:21
- “ഒരു
ഏരിയയില്‍ ഏറ്റവും മാഗ്നെറ്റിക്
പവര്‍ ഉള്ള ഒരു ഫീല്‍ഡിലാണ്
ഒരു പ്രതിഷ്ഠ നടത്തുക."
ഇവിടെ
ഫീല്‍ഡ് എന്നത് നമ്മള്‍
മേല്‍പ്പറഞ്ഞ ഫിസിക്സിലെ
നിര്‍വചനം വച്ച് അര്‍ത്ഥരഹിതമാകുന്ന
രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു
എന്നത് ശ്രദ്ധിക്കുക.
മാത്രമല്ല,
മാഗ്നെറ്റിക്
പവര്‍ എന്നത് ഒരു പ്രസ്തുത
ക്രിയയെ അല്ലാതെ ഫീല്‍ഡിന്റെ
ബലത്തെ സൂചിപ്പിക്കാന്‍
ഉപയോഗിക്കാനും ബുദ്ധിമുട്ടാണ്.
ഇനി
എത്ര ബലവത്താണ് ഈ ഫീല്‍ഡ്
എന്ന് സൂചിപ്പിക്കാനാണെങ്കില്‍
അതിന് ഫീല്‍ഡ് സ്ട്രെങ്ങ്ത്
(field
strength) എന്നാണ്
ഫിസിക്സില്‍ പറയുക.
അതായത്,
പ്രസ്തുത
വിഷയത്തില്‍ അവഗാഹമില്ലാതെ
വായില്‍ വരുന്നത് വിളിച്ച്
പറയുന്നതാണ് നാം ഇവിടെ
കാണുന്നത്;
അല്ലാതെ
ഏതെങ്കിലും ശാസ്ത്രജ്ഞരുടെ
പരീക്ഷണ നിരീക്ഷണങ്ങള്‍
അവതരിപ്പിക്കുന്നതല്ല.
1:46
- “ഈ
consecrate
ചെയ്യുന്ന
തന്ത്രിയില്‍ നിന്ന് ഒരു
ജീവന്‍,
ഒരു
പ്രാണന്‍,
ഒരു
ലൈഫ് ഫോഴ്സ് ഈ മൂര്‍ത്തിയിലേക്ക്
കൊടുത്തിട്ട് അത് ഉത്തേജിപ്പിച്ച്
ആ അമ്പലവും അതിന്റെ എന്‍വയോണ്‍മെന്റും
ആ സ്ഥലവും തന്നെ ഒരു ethereal
environment ആയിട്ട്
നില നിര്‍ത്തുന്ന രീതിയിലാണ്
ഒരു ക്ഷേത്രം നമ്മള്‍ മുന്നോട്ട്
കൊണ്ടുപോകുന്നത്."
ഈ
ഒരു പ്രസ്താവനയിലെ "ലൈഫ്
ഫോഴ്സ്"
എന്ന
പ്രയോഗം കണ്ട് കണ്ണ് തള്ളിപ്പോയതില്‍
നിന്നാണ് ഈ ലേഖനം ആരംഭിക്കുന്നത്?
ഫോഴ്സ്
എന്തെന്ന് ഞാന്‍ മുന്‍പ്
നിര്‍വചിച്ചിരുന്നല്ലോ?
ജീവന്‍
അഥവാ ലൈഫ് (life)
എന്ന
വസ്തുതയെ എങ്ങനെയെങ്കിലും
വേഗതയിലുണ്ടാകുന്ന മാറ്റമായി
നിങ്ങള്‍ക്ക് കാണാന്‍
കഴിയുന്നുണ്ടോ?
സായന്‍സികമായ
ജീവന്റെ നിര്‍വചനം പരിശോധിച്ചാല്‍
ഇത് മുഴുവനായി തകര്‍ന്ന്
വീഴും;
കാരണം,
ജീവന്‍
ഒരു പ്രക്രിയയാണെന്ന
യാഥാര്‍ത്ഥ്യമാണ് അവിടെ
നിന്ന് കിട്ടുക.
ജീവന്‍
എന്തോ സാധനം ആണെന്നും അത്
കൈമാറാം എന്നും ഒക്കെയുള്ള,
പത്തൊമ്പതാം
നൂറ്റാണ്ടിനൊപ്പം
മരിച്ചുപോകേണ്ടിയിരുന്ന
അന്ധവിശ്വാസങ്ങള്‍ ഈ നൂറ്റാണ്ടിലെ
ഒരു ഡോക്ടര്‍ ഒരു നാണവുമില്ലാതെ
അവതരിപ്പിക്കുന്നത് കണ്ടിട്ടാണ്
ഈ അടിസ്ഥാന ഭൗതിക വിവരണം
തയ്യാറാക്കല്‍ അനിവാര്യമാണെന്ന്
എനിക്ക് തോന്നിയത്.
പ്രതിഷ്ഠയും
പരിസരവും ഒക്കെ പദാര്‍ത്ഥാതീതമായി
മാറും എന്നൊക്കെയുള്ള
അവകാശവാദത്തെ ഇംഗ്ലീഷില്‍
കുളിച്ച് എതീരിയല്‍ (ethereal)
കുട്ടപ്പനാക്കി
നിര്‍ത്താനുള്ള ശ്രമവും
ശ്രദ്ധേയം.
3:39
-“ഈ
ഫോണ്‍ പ്രവര്‍ത്തിക്കണം
എങ്കില്‍ ഒരു ബാറ്ററി അല്ലെങ്കില്‍
ഒരു എനര്‍ജി സോഴ്സ് വേണം.”
3:34
- “എന്ന്
പറഞ്ഞതുപോലെ നമ്മുടെ ശരീരത്തിനും
ഒരു എനര്‍ജി ബോഡിയുണ്ട്.”
മര്യാദയ്ക്ക്
ബയോളജി പഠിച്ചവരെല്ലാം മുഖത്ത്
കൈവച്ചുപോകും!
ക്രെബ്
സൈക്കിളും4
(Krebs
cycle)
മൈറ്റകോണ്ട്രിയയും5
(mitochondria)
ഒന്നുമല്ല,
ചക്രങ്ങള്‍
അടങ്ങിയ എന്തോ സാധനമാണ് ഈ
എനര്‍ജി ഉണ്ടാക്കുന്നത്.
ബൈ
ദ ബൈ,
എനര്‍ജി
ഇങ്ങനെ കിട്ടും എങ്കില്‍
എന്തിനാ മനുഷ്യര്‍ എല്ലാവരും
തന്നെ ഭക്ഷണം കഴിക്കുന്നതും
പട്ടിണിയായാല്‍ മരിച്ചുപോകുന്നതും?
എന്താ
ഭക്ഷണത്തിനെ നാം ഊര്‍ജ്ജത്തിന്റെ
അളവായ കലോറിയില്‍ അളക്കുന്നത്?
കാര്യം
ഒന്നേ ഉള്ളൂ,
അന്നജം
അഥവാ കാര്‍ബോഹൈഡ്രേറ്റ്
(carbohydrate)
ആണ്
മനുഷ്യരുടെ പ്രധാന ഊര്‍ജ്ജസ്രോതസ്;
റെസ്പിറെഷന്‍
എന്ന പ്രക്രിയ വഴി നാമതിനെ
എനര്‍ജിയാക്കി മാറ്റുന്നു.6
ഇത്
പറഞ്ഞുതരാന്‍,
മനസിലാക്കാന്‍
ബയോളജി ഡിഗ്രി പോലും വേണ്ട.
എന്നിട്ട്
ഒരു ഡോക്ടര്‍ ഇരുന്ന് ഈ
മണ്ടത്തരം വലിയ സയന്‍സായി
എഴുന്നള്ളിക്കുന്നത് കാണുമ്പോള്‍
എനിക്ക് അവരുടെ രോഗികളുടെ
കാര്യമോര്‍ത്ത് അതിയായ ഭീതി
തോന്നുന്നുണ്ട്.
പൂര്‍ണ്ണമായും
ഹൈസ്കൂള്‍ ഭൗതികത്തിന്റെ
കണ്ണിലൂടെ നോക്കിയാല്‍,
ഇവിടെ
നമ്മുടെ ശരീരത്തിന് ചലിക്കാനും
മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും
അവശ്യമായ എനര്‍ജി രാസപ്രവര്‍ത്തനങ്ങളില്‍
നിന്ന് ലഭിക്കുന്നു.
3:52
- “Modern medicine is a structural science.”
കപടശാസ്ത്രത്തിന്റെ
ഒരു മുഖമുദ്രയാണ് ഇല്ലാത്ത
വാക്കുകള്‍ ഉണ്ടാക്കലോ
അല്ലെങ്കില്‍ ഉള്ള വാക്കുകള്‍
പരസ്പരബന്ധമില്ലാത്ത ഇടത്ത്
ഉപയോഗിക്കലോ.
എനര്‍ജിയേയും
ഫോഴ്സിനെയും എടുത്തിട്ടലക്കി
ഉള്ള അര്‍ത്ഥം മുഴുവന്‍
കളഞ്ഞത് കണ്ടതാണല്ലോ.
ഇവിടെ
മറ്റൊരു ശാസ്ത്രജ്ഞരും
ഉപയോഗിക്കാത്ത ഒരു നിര്‍വചനവും
കൊണ്ട് വരികയാണ്;
ഘടനകള്‍
മാത്രം പഠിക്കുന്ന ഒന്നാണത്രേ
ആധുനിക വൈദ്യം!
തൊട്ടുമുന്നേ
പറഞ്ഞ ക്രെബ് സൈക്കിള്‍ അടക്കം
പ്രക്രിയകളുടേയും അവയുടെ
കാരണങ്ങളും പഠനം കൂടിയാണ്
വൈദ്യശാസ്ത്രം.
ഇത്തരം
ഒരു നുണ പറയുന്നത് കൊണ്ട്
ഇവരെന്താണുദ്ദേശിക്കുന്നത്
എന്ന് മനസിലാകുന്നേയില്ല.
സയന്‍സ്
സ്ട്രക്ചറല്‍ സയന്‍സ് എന്ന്
ഉപയോഗിക്കാറ്,
വളരെ
വിരളമായിട്ടാണെങ്കില്‍ കൂടി,
വ്യത്യസ്ത
ക്രിസ്റ്റലുകളുടെ ആന്തരിക
പഠനങ്ങളെ സൂചിപ്പിക്കാനാണ്.7
ഇവരീ
പറയുന്നതൊന്നുമല്ല സയന്‍സ്
ചെയ്യുന്നത്.
6:33
- “ഈ
തരത്തില്‍ നമ്മള്‍ കാണുന്ന
എല്ലാ വ്യക്തികള്‍ക്കും ഓരോ
ലെവല്‍സ് ഓഫ് എനര്‍ജി,
നമ്മള്‍
പ്രധാനമായിട്ടും എക്സ്പ്രസ്
ചെയ്യുന്ന ഒരു എനര്‍ജി ലെവല്‍,
ഉണ്ട്.”
ആറ്റങ്ങളിലും
മറ്റ് ക്വാണ്ടം മെക്കാനിക്കല്‍
സിസ്റ്റങ്ങളിലുമാണ് നാം
എനര്‍ജി ലെവല്‍ (energy
levels) എന്ന
നിലയിലേക്ക് തിരിഞ്ഞ് എനര്‍ജി
കാണുന്നത്.
നമ്മുടെ
പൊതുജീവിതത്തില്‍,
നമ്മുടെ
ശരീരത്തിന്,
അങ്ങനെയൊരു
എനര്‍ജി ലെവല്‍ ഇല്ല.
ഇനി
അങ്ങനെയല്ല,
എനര്‍ജിയുടെ
അളവ് സൂചിപ്പിക്കാനാണ് ഇവരിത്
പറഞ്ഞത് എങ്കില്‍,
ചക്രങ്ങള്‍
ഓരോ എനര്‍ജി ലെവല്‍ ആയിട്ട്
അവതരിപ്പിക്കുന്നതടക്കമുള്ള
രീതി അതല്ല എന്ന് സൂചിപ്പിക്കുണ്ടെങ്കിലും,
അതിന്
വെറുതെ എനര്‍ജി എന്ന് പറഞ്ഞാല്‍
പോരെ?
ക്വാണ്ടം
ഭൗതികത്തിലെ ഒരു ജാര്‍ഗണ്‍
എന്തെന്ന് മനസിലാക്കാതെ
ചുമമാ എടുത്ത് വീശാനാണ് ഇവിടെ
ശ്രമിക്കുന്നത്.
6:55
- “… നമ്മളിലെ
ഏറ്റവും ലോവര്‍ ലെവലില്‍
കിടക്കുന്ന എനര്‍ജിയെ അടുത്ത
ലെവലിലേക്ക് പടിപടിയായി
ഉയര്‍ത്തി നമ്മുടെ ഒരു
യൂണിവേഴ്സല്‍ അവെയര്‍നെസിലെക്ക്
നമ്മളെ വളത്തിയെടുക്കാനുള്ള
ഒരു പ്രക്രിയയാണ് സ്പ്രിച്വാലിറ്റി.”
മുന്‍പ്
എനര്‍ജി ലെവല്‍ ആയിരുന്നു
എങ്കില്‍ ഇപ്പോള്‍ ലെവലില്‍
കിടക്കുന്ന എനര്‍ജി ആയി.
എന്താ
കഥ?
ഇതും
ഭൗതികലോകത്തെ എനര്‍ജിയും
തമ്മില്‍ ഒരു ബന്ധവുമില്ല
എന്ന് പ്രത്യേകം ആവര്‍ത്തിക്കണ്ടല്ലോ?
ഇവരുടെ
ചിന്തകള്‍ക്ക് ആന്തരിക ഭദ്രത
പോലുമില്ല എന്നത് ചൂണ്ടിക്കാട്ടിയെന്ന്
മാത്രം.
ഇനി
ബാക്കിയുള്ള അവകാശവാദങ്ങള്‍
ആര്‍ത്തവ രക്തം താഴേയ്ക്കാണ്
എന്നും,
അതുകൊണ്ട്
ആത്മീയമായി മുകളിലേക്ക്
ഉയര്‍ത്തുന്ന അമ്പലത്തില്‍
പോകല്‍ ഉണ്ടായാല്‍ എല്ലാ
ഫോഴ്സും കൂടി ആകെ ചളമാകും
എന്നാണ്.
സാധനങ്ങള്‍
താഴേക്ക് വീഴുന്നത് എന്തോ
നിഗൂഢമായ ആന്തരിക ബലം കൊണ്ടല്ല,
മറിച്ച്
അതീവസാധാരണമായ ഒരു പ്രതിഭാസം
കൊണ്ടാണ്.
(ലേഖനം
വായിച്ചവര്‍ക്ക് പിടികിട്ടേണ്ടതാണ്
പ്രസ്തുത പ്രതിഭാസത്തെ പറ്റി)
അമ്പലങ്ങളില്‍
എനര്‍ജി മോളിലേക്ക് പൊക്കുന്നു
എന്നതിനും യാതൊരു തെളിവും
അവതരിപ്പിക്കുന്നില്ല എന്ന്
മാത്രമല്ല,
എന്താണ്
ഈ മോളിലേക്ക് പൊങ്ങിപ്പോകുന്നത്
എന്നോ എങ്ങനെ ഈ എനര്‍ജി വര്‍ക്ക്
ചെയ്യുന്നു എന്നോ (ദ്യയാര്‍ത്ഥം
കിട്ടിയോ?)
മുന്‍പേ
പറഞ്ഞ മാഗ്നെറ്റിക് ഫോഴ്സ്
എങ്ങനെ ലൈഫ് ഫോഴ്സിനോട്
പ്രതിപ്രവര്‍ത്തിക്കുന്നു
എന്നോ ഒന്നും വിശദീകരിക്കുന്നില്ല;
വിശദീകരിക്കാന്‍
ശ്രമിക്കുന്നില്ല.
വിശദീകരിക്കാന്‍
ഇവര്‍ക്ക് താത്പര്യമുള്ളതായി
തോന്നുന്നുമില്ല.
പലപ്പോഴും
അതിന്റെ അവശ്യമില്ല എന്നതാണ്
കാര്യം.
നാലുലക്ഷത്തിലധികമാളുകള്‍
ഒരു ദിവസത്തിനകം ഈ വീഡിയോ
കണ്ടിരിക്കുന്നു.
വ്യാപകമായി
ഷെയര്‍ ചെയ്യപ്പെടുമ്പോഴും
കേരളത്തിലെ ഭൂരിഭാഗമാളുകളും
,
സാക്ഷരതയും
ഭൂരിഭാഗമാളുകള്‍ക്കും
ബിരുദവുമുണ്ടായിട്ട് പോലും,
ഇതിലെ
പ്രഥമദൃഷ്ട്യാ വ്യക്തമാകുന്ന,
ഹൈസ്ക്കൂള്‍
സയന്‍സ് ജ്ഞാനവും ഇത്തിരി
കൗതുകവുമുണ്ടെങ്കില്‍ പൊളിച്ച്
കൈയ്യില്‍ കൊടുക്കാവുന്ന ഈ
വാദങ്ങളെ ഒന്ന് ചോദ്യം ചെയ്യാന്‍
പോലും നില്‍ക്കുന്നില്ല?
ആന്തരിക
ഭദ്രത പോലുമില്ലാത്ത ഈ വാദങ്ങള്‍
നിരനിരയായി അബദ്ധങ്ങള്‍
അവതരിപ്പിക്കുക മാത്രമല്ല,
പരസ്പരബന്ധമോ
വ്യക്തമായ അര്‍ത്ഥമോ ഇല്ലാത്ത
പിച്ചും പേയും മാത്രമാനെന്ന്
തിരിച്ചറിയുന്നില്ല?
അതിന്റെ
ഉത്തരം നമ്മുടെ ഉള്ളില്‍
തന്നെയുണ്ട്:
നമുക്ക്
താത്പര്യമുള്ള കാര്യങ്ങളെ
പിന്തുണയ്ക്കുന്നു എങ്കില്‍
വാദങ്ങളെ ഇഴകീറി പരിശോധിക്കാന്‍
ശ്രമിക്കാതിരിക്കല്‍.
ഞാനും
ഇതിന് ഉറപ്പായും ഇരയാണ്.
ഈ
രീതിയില്‍ കബളിപ്പിക്കപ്പെടണോ
അതോ വസ്തുതകള്‍ സ്വയം
പരിശോധിച്ചറിയും വരെ
വിശ്വസിക്കാതിരിക്കുക എന്നത്
നിങ്ങള്‍ തന്നെ തീരുമാനിക്കുക.
പക്ഷേ,
ഒരു
ഭൗതിക ശാസ്ത്ര വിദ്യാര്‍ത്ഥി
എന്ന നിലയില്‍ എന്റെ
ഒരഭ്യര്‍ത്ഥനയാണിത്.
ദയവായി
ഫിസിക്സിനെ വെറുതെ വിടൂ…!
എനര്‍ജിയും
ഫോഴ്സും മാഗ്നെറ്റിക്
ഫീല്‍ഡുമൊക്കെ ഞങ്ങള്‍ക്ക്
അവശ്യമുള്ള വസ്തുതകളാണ്;
ആര്‍ക്കും
പരീക്ഷിച്ചറിയാവുന്ന വസ്തുനിഷ്ഠ
യാഥാര്‍ത്ഥ്യങ്ങളും.
പ്ലീസ്,
കൈകാര്യം
ചെയ്യാനുള്ള പരിശീലനമില്ല
എങ്കില്‍ എനര്‍ജിയെപ്പറ്റി
വാതോരാതെ സംസാരിക്കാതിരിക്കൂ.
ഫോഴ്സിനെയും
ന്യൂട്ടന്റെ ആക്ഷനേയും
റിയാക്ഷനേയും കൂട്ടിക്കുഴച്ച്
അര്‍ത്ഥമില്ലാതെയാക്കാതിരിക്കൂ.
സത്യസന്ധമായി
സയന്‍സില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്
ഒരുപാട് ചെയ്യാനുണ്ട്.
ദയവായി
വേണ്ടാത്തയിടത്ത് വലിച്ചിട്ട്
വരുന്ന ഒരു തലമുറയെ ഈ ആശയങ്ങള്‍
കൈകാര്യം ചെയ്യാന്‍ അപപ്രാപ്യരായ
ഒരു കഴുതക്കൂട്ടമായി മാറ്റരുതേ.
ദയവായി,
ദയവായി,
ഫിസിക്സിനെ
വെറുതെ വിടൂ…!
അവലംബം
Well said. I support you.
ReplyDelete(I didn't see the video?
The video is the first reference. If you want to form a fair opinion, I would recommend watching it.
Deleteഇഹലോകം: ഫിസിക്സിനെ വെറുതെ വിടൂ…! >>>>> Download Now
Delete>>>>> Download Full
ഇഹലോകം: ഫിസിക്സിനെ വെറുതെ വിടൂ…! >>>>> Download LINK
>>>>> Download Now
ഇഹലോകം: ഫിസിക്സിനെ വെറുതെ വിടൂ…! >>>>> Download Full
>>>>> Download LINK w3
ഫിസിക്ക്സിനെ വെറുതെ വിടൂ പ്ലീസ്,,
ReplyDeleteI didn't see the video.
ഗംഭീരായി
ReplyDeleteWell done broo.... and thanks for this article because i had some doubts regarding her explanation when i first saw the clip otself.. and one more thing.. i believe that there is some sort of energy around us. In the nature , from the earth itself.. what is yoir opinion
ReplyDeleteThere are lots of sorts of energy all around us. Most of it comes from the sun. If you have a specific thing in mind, if you elaborate, I will answer for sure.
DeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteWell done bro.
ReplyDeleteഅങ്ങനെ പറഞ്ഞതുകൊണ്ട് ആ വിവരക്കേടും ഒരു സെലിബ്രിറ്റി ആയി.. നിങ്ങൾ ഇങ്ങനെ മെനക്കെട്ടു essay എഴുതി പ്രതികരിച്ചു. But പലരിലും ഇത് വെട്ടാൻ ചെല്ലുന്ന പോത്തിനോട് വേദം ഓതുന്ന ഫലം മാത്രം.കലികാലം കലികാലം..
ReplyDeleteഅങ്ങനെ പറഞ്ഞു മിണ്ടാതിരിക്കാം അല്ലേ... മൗനം വിദ്വാന് ഭൂഷണം.
DeleteI have gone through the article. And personally appreciate your sincere efforts...!
ReplyDeletePlease analyse things under the light of Micro physics in Biochemistry and Biophysics. The Macro physics may not be fitting to measure the biophysics...!
Regarding the sleep disturbance one need not be in big magnetic field but even in negligible magnetic field...!
Let me tell you Frankly I don't believe in nature religion but it is reality especially women and children are more susetibl to universal forces...like planets but will power of Men can easily over come such things...!
And more than that...no time for explanation..!
Effect of a medicine or a poison not because of force but it can change the configuration of life chemistry or bio chemistry leads to big impacts...!
Similarly infinitive powers can invoke throgh spirituality...can't be explained by any of the Marco physics
I believe in the power of creator and trust in Him....and use the natural resource not as God but simply a prey...
"Please analyse things under the light of Micro physics in Biochemistry and Biophysics. "
DeleteI can, and I have. But it that regard it stands up even worse. (I've talked about this already a little around the "energy levels" thing.) Also, the definition of energy is the same is all these scientific disciplines.
Also, your comment has a lot of unsubstantiated claims, belief does not make reality. So, if it is true, provide evidence.
നിങ്ങൾ നല്ലകാര്യങ്ങൾ ചെയ്താൽ( ഒരു അനാഥ കുട്ടിക്ക് ഒരു കളിപ്പാട്ടം വാങ്ങിച്ചു കൊടുത്താൽ വരെ ) നിങ്ങൾ ദൈവം ആയി എന്ന് simple ആയി മനസ്സിലാക്കിയാൽ എത്ര നന്നായിരുന്നു. അത് ഒട്ടും ദോഷകരമല്ലാത്ത ഒരു അന്ധവിശ്വാസം ആണ് . അല്ലാതെ ഒരുമാതിരി പ്ലാനറ്റ് ഫോഴ്‌സും ഇൻഫിനിറ്റ് spiritual powerum... എന്തോന്നെടെ ഇത് ..തനിക്കൊക്കെ avengers 4 സ്ക്രിപ്റ്റ് എഴുതാൻ പൊക്കൂടെ 😂😂
Deleteവളരെ നന്നായി ,ലളിതമായി എഴുതി
ReplyDeleteWhat doctor explained is about spiritual energy and not physics. Do you have any proof that God exists? So don't rubbish the analogies made by doctor
ReplyDeleteWell said. There are many things that science can't explain.
DeleteI already addressed this thing in the article. Did you read it? Here's the relevant part quoted again.
Delete"എന്നാല്‍, ആ വിശദീകരണങ്ങളിലേക്ക് കടക്കും മുന്‍പ് ഒരു ഒരു വാദം പൂര്‍ണ്ണമായും തള്ളിക്കളയേണ്ടതുണ്ട്: ഈ പദങ്ങളെല്ലാം ഒരു രൂപകമായോ അലങ്കാരമോ ആയാണ് ഇവ ഉപയോഗിച്ചത് എന്നത്. അങ്ങനെയാണെങ്കില്‍ പോലും, ഒരു റോക്കറ്റിന് ക്യാന്‍സര്‍ ആണെന്ന് ഒരു ഭൗതികശാസ്ത്രജ്ഞ പറയുന്നത് ആലോചിച്ചുനോക്കൂ! പരസ്പരബന്ധമില്ലാത്ത മേഖലകളിലെ സാങ്കേതിക പദങ്ങള്‍ (jargon) വിശ്വാസ്യതയ്ക്കായി ഉപയോഗിക്കുന്നത് ശരിയല്ല. പ്രത്യേകിച്ച് ഈ പദങ്ങള്‍ക്ക് വ്യക്തമായ അര്‍ത്ഥവും ഉപയോഗവും ഉണ്ടെന്നിരിക്കെ.. ഇത് വിശ്വാസ്യതയ്ക്ക് സയന്‍സ് ദുരുപയോഗം ചെയ്യലാണ്; സയന്‍സിന്റെ രീതി പിന്തുടരാതെ അതിന്റെ വിശ്വാസ്യത ദുരുപയോഗം ചെയ്യുന്ന സ്ഥിരം കപടശാസ്ത്രത്തിന്റെ രീതിയാണിത്. അതിനെ ആര് ദുരുപയോഗം ചെയ്താലും, അവര്‍ക്കെന്ത് ഡിഗ്രി ഉണ്ടായാലും എത്ര മനുഷ്യരുടെ ഹൃദയങ്ങള്‍ക്ക് അവര്‍ കാവല്‍ നിന്നാലും, അത് ദുരുപയോഗവും അശാസ്ത്രീയവും തന്നെയാണ്."
"There are many things that science can't explain."
DeleteTrue. But that does not mean anything else can. This is called argument from ignorance. Look it up.
ആദ്യം ആ വീഡിയോ കണ്ടപ്പോൾ ദേഷ്യം ആണ് വന്നത്. ഒരു ശാസ്ത്രപ്രേമി എന്ന നിലയിൽ എനിക്ക് ഒരു കാർഡിയോളജിസ്റ് ഇങ്ങനെയൊക്കെ ശാസ്ത്രത്തെ വളച്ചൊടിക്കുമ്പോൾ അത് കേട്ട് നിൽക്കാൻ ബുദ്ധിമുട്ട് ഉണ്ട്. പിന്നെ അതിനു കിട്ടിയ കമന്റും ഷെയറും കാണുമ്പോൾ മനസ്സിലായി ഇവരെയൊന്നും പറഞ്ഞു മനസ്സിലാക്കാൻ ആവില്ല എന്ന് .It is not worth the effort.
Deleteഒരോ പുതിയ പുതിയ വാട്ട്സ് ആപ്പുകളും ഫോർവാർഡുകളും കാന്തിക മണ്ഡലം, ഇലക്ട്രോമാഗ്നെറ്റിക് വേവ്സ് , റേഡിയേഷൻ , കാന്തം, എനർജി ലെവൽ , പൾസ് , ഫ്രീക്വൻസി എന്നൊക്കെ ഒരോ വിശ്വാസം ഉറപ്പിക്കാൻ പുട്ടിനു പീര പോലെ തട്ടി വിടുമ്പോൾ 30 കൊല്ലമായി എം .ആർ .ഐ രംഗത്തു പ്രവർത്തിക്കുന്ന ഞാൻ അന്തം വിട്ടിരിക്കുകയാണു ....നാളേ ആർ .എഫ് വേവ്സ് , ട്രാൻസ്മിറ്റർ , റിസീവർ , എന്നു കൂടി ചേർത്തു എന്തെങ്കിലും ഒരു വീഡിയോ വരുമോ എന്തോ !
ReplyDeleteഎല്ലാ സാധ്യതയുമുണ്ട്. :-(
DeleteGreat wrk..
ReplyDeleteAnd also ആാാ വിഡിയോയിൽ തന്നെ at some point പറയുന്നുണ്ട് inward mind ഉള്ള സ്ത്രീകൾക്ക് sabarimala il പോകാം എന്ന്..(she says it only once ),
അതുകൊണ്ട് ... ആനാചാരങ്ങളിൽ ഉള്ള വിശ്വാസം കൂടി പോയ ഡോക്ടർ ആണ് എന്നും , മനപ്പൂർവം തെറ്റദ്ധരിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ വീഡിയോ അല്ലെന്നും., ആണ് എനിക്ക് തോന്നിയത്
എന്താ ഈ ഇന്വേർഡ് മൈൻഡ്? അതുണ്ടോ ഇല്ലയോ എന്ന് സ്ത്രീകൾ എങ്ങനെ തിരിച്ചറിയും? അങ്ങനെ ഒരു വ്യക്തമായ പ്രസ്താവനയല്ലാത്തിടത്തോളം കാലം, ഇത് അനാചാരങ്ങൾ സംരക്ഷിക്കാൻ തന്നെയെ ഉപകാരപ്പെടൂ.
Delete(അവരുടെ ഉദ്ദേശം പറയാൻ ഞാനാളല്ല)
അതിന്റെ ഉത്തരം നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്: നമുക്ക് താത്പര്യമുള്ള കാര്യങ്ങളെ പിന്തുണയ്ക്കുന്നു എങ്കില്‍ വാദങ്ങളെ ഇഴകീറി പരിശോധിക്കാന്‍ ശ്രമിക്കാതിരിക്കല്‍. ഞാനും ഇതിന് ഉറപ്പായും ഇരയാണ്. ഈ രീതിയില്‍ കബളിപ്പിക്കപ്പെടണോ അതോ വസ്തുതകള്‍ സ്വയം പരിശോധിച്ചറിയും വരെ വിശ്വസിക്കാതിരിക്കുക എന്നത് നിങ്ങള്‍ തന്നെ തീരുമാനിക്കുക. ------well said, Thank you
ReplyDeleteWell done
ReplyDeleteAwsm man,
ReplyDeleteWell said
നന്നായി ലളിതമായി മനസിലാവുന്ന ആളുകളെ കുഴപ്പിക്കാത്ത രീതിയിൽ എഴുതിയതിനു നന്ദി
ReplyDeleteAs a person loving Physics and trying to find out proofs, you are welcome.
ReplyDeleteHow dare you claim the facts of physics said to be true today was a fact of yesterday OR will not be a joke for teachers like you, tomorrow?
If you're interested in a healthy discussion, be standing with your ideas and get more facilitated with quantum technology, worm holes and multi dimensions. Hoping a good chance to teach & learn.
"How dare you claim the facts of physics said to be true today was a fact of yesterday OR will not be a joke for teachers like you, tomorrow?"
DeleteThe facts will not be overturned. That's not how science works. At all. Science improves theories but the facts, experimentally determined reality, is the same.
"If you're interested in a healthy discussion, be standing with your ideas and get more facilitated with quantum technology, worm holes and multi dimensions. Hoping a good chance to teach & learn."
There is a reason I actually didn't write about quantum mechanics, not because I didn't know, but because the aforementioned video showed a fundamental misunderstanding of basic physics that meant that she was not able to handle any of those concepts.
Force, energy and fields are the same definition in QM too. If you were familiar with QM, or ER bridges, or even the higher dimensional physics of string theory or loop quantum gravity, you would still understand these jargon defined the same way.
കിടു
ReplyDeleteExcellent post! We will be linking to this great post on our site. Keep up the good writing. This is one of the best posts in the world I am very happy to you share this post was very impressive for the people.
ReplyDeleteTrain Sim World 2020 Crack
red dead redemption 2 empress crack
This is really beneficial software for both you and me.
ReplyDeleteNo errors were detected during the audit.
It's something you can take advantage of. I hope you find it nice.
kindle drm removal crack
ashampoo winoptimizer crack
cyberduck crack
ant download manager pro crack
ഇഹലോകം: ഫിസിക്സിനെ വെറുതെ വിടൂ…! >>>>> Download Now
ReplyDelete>>>>> Download Full
ഇഹലോകം: ഫിസിക്സിനെ വെറുതെ വിടൂ…! >>>>> Download LINK
>>>>> Download Now
ഇഹലോകം: ഫിസിക്സിനെ വെറുതെ വിടൂ…! >>>>> Download Full
>>>>> Download LINK
I am very impressed with your post because this post is very beneficial for me and provides new knowledge to me.
ReplyDeleteBitdefender Total Security
ESET Smart Security Premium
Norton Internet Security
I am very impressed with your post because this post is very beneficial for me and provides new knowledge to me.
ReplyDeleteSILKYPIX Developer Studio
IObit Driver Booster
Internxt Drive