Sunday, 7 October 2018

പുരോഗതിയുടെ പ്രയാണം; അധോഗതിയുടെ പരിണാമം

മലയാളം പത്രങ്ങള്‍ സയന്‍സിനെ വളച്ചൊടിച്ചെ അടങ്ങൂ എന്ന മട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നാണ് ഈബ്ലോഗ് തുടങ്ങുന്നത് തന്നെ. ഇഹലോകത്തിന്റെ തുടക്കത്തിലേക്കൊരു മടങ്ങിപ്പോകല്‍ പോലെ തോന്നുന്നു വീണ്ടും മനോരമയെ തിരുത്താന്‍ മുന്നിട്ടിറങ്ങുമ്പോള്‍.
മനുഷ്യന്‍ നടന്ന പരിണമ വഴി" ഇതാണോ? 2018 ഒക്ടോബര്‍ 8 മലയാള മനോരമ, പഠിപ്പുര പേജിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. അതിനൊപ്പം, പരിണാമത്തിന്റെ എല്ലാവരും അറിഞ്ഞിരിക്കേണ്ട ബാലപാഠങ്ങളിലേക്കും. (ബാലപാഠങ്ങള്‍ മാത്രമറിയാവുന്ന ഒരാളാണ് ഞാനും; വിദഗ്ധര്‍ക്ക് കൂടുതല്‍ കൂട്ടിച്ചേര്‍ക്കാനുണ്ട് എങ്കില്‍ ഞാന്‍ അവര്‍ക്ക് പൂര്‍ണ്ണമായും സ്വാഗതം.)
അതിനുമുന്‍പ് ഒരു ചോദ്യം, പ്രായത്തിന് മൂത്ത ഒരു കസിന്‍ ചേച്ചിയെ/ചേട്ടനെ "നിങ്ങളുടെ പൂര്‍വ്വിക/ന്‍"‍ എന്ന് ആരെങ്കിലും വിശേഷിപ്പിച്ചാല്‍ നിങ്ങള്‍ക്കെന്തുതോന്നും?! അതുപോലെയാണ് നിയാണ്ടര്‍താലുകളെ നമ്മുടെ പൂര്‍വ്വികരായി വിശേഷിപ്പിക്കുന്നത്.1 പരിണാമവശാല്‍ നമ്മുടെ പൂര്‍വ്വികരല്ല, ഒരു പൊതുപൂര്‍വ്വികനില്‍ നിന്നുണ്ടായ രണ്ട് വിഭാഗങ്ങളാണ് നമ്മളും നിയാണ്ടര്‍ത്താലുകളും.
ഒരു നിയാണ്ടര്‍താല്‍ തലയോട്ടി
ഹോമോ നിയാര്‍ണ്ടര്‍താലെന്‍സിസ് (H. neanderthalensis) എന്നല്ല, ഹോമോ സാപ്പിയന്‍സ് നിയാര്‍ണ്ടര്‍താലെന്‍സിസ് (H. sapiens neanderthalensis) എന്നാണ് ഇവരെ വിശേഷിപ്പിക്കേണ്ടത് എന്ന് വാദിക്കുന്ന ശാസ്ത്രജ്ഞര്‍ വരെയുണ്ട്.2 അവര്‍ മറ്റൊരു ജീവിവര്‍ഗമല്ല, (species) മനുഷ്യവര്‍ഗത്തിലെ തന്നെ ഒരു ഉപവര്‍ഗമാണ്.(subspecies) എന്നാണവരുടെ വാദം. ഇത് മാത്രമല്ല, നാം അവരുമായി പ്രത്യുത്പാദനം നടത്തി എന്നതിന് ജനിതകമായ തെളിവുകളുമുണ്ട്!3,4 അതായത്, “മനുഷ്യന്‍ നടന്ന പരിണാമ വഴി"-യില്‍ ആധുനിക മനുഷ്യന്റെ വശം ചേര്‍ന്ന് നടക്കേണ്ടവരാണ് നിയാണ്ടര്‍താലുകള്‍. അല്ലാതെ പിന്നിലല്ല.
മാത്രമല്ല, പരിണാമം മുന്നോട്ടുള്ളൊരു പ്രയാണമല്ല. ജനിതകമായി ഒറ്റപ്പെടുപോകുന്ന ജീവിവര്‍ഗങ്ങള്‍ അനുകൂലനങ്ങള്‍ വഴി വിഭജിക്കപ്പെട്ടുപോകുന്ന, ഏറ്റവും ലളിതമായിപ്പറഞ്ഞാല്‍ ഒരു മരമായി ചിത്രീകരിക്കാവുന്ന (ഇതിലും തെറ്റുകളൂണ്ട്; സ്പീഷീസുകള്‍ക്കിടയില്‍ നടക്കുന്ന ജനിതക കൈമാറ്റവും സ്പീഷീസുകളുടെ കൂടിച്ചേരലുകളുമടക്കം ഒരുപാട് കാര്യങ്ങള്‍ ഈ ചിത്രത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്) ഒന്നാണ് പരിണാമചരിത്രം. ജീവികളൂടെ പൊതുപൂര്‍വ്വിക ഈ മരത്തിന്റെ വേരുകളിലെവിടെയോ ഉണ്ടെന്ന്, വ്യതിരിക്തമായ ജീവിവര്‍ഗങ്ങളുടെ സൃഷ്ടി അവശ്യമില്ലെന്ന് മനസില്ലാക്കിത്തരുന്ന ഒരു ചിത്രം.
സോഴ്സ്: https://doi.org/10.1038/485033a
ആധുനിക മനുഷ്യരുടെ അങ്ങനെയുള്ളൊരു ചിത്രം ഇതിനുമുകളില്‍ ചേര്‍ക്കുന്നു. നേച്ചറില്‍ വന്ന ഒരു ലേഖനത്തില്‍ നിന്ന് എടുത്തിരിക്കുന്ന ഒരു ചിത്രമാണിത്.4 തലക്കെട്ട് ശ്രദ്ധിക്കുക, “വളഞ്ഞുപുളഞ്ഞ പാത"! (The Winding Path) മുകളില്‍ നിന്ന് താഴേക്ക് സമയം ഭൂതകാലത്തിലേക്ക് പോകുന്നു എന്ന നിലയ്ക്കാണ് ഈ ചിത്രം മനസിലാക്കേണ്ടത്. ഹോമോ ഹൈഡല്‍ബെര്‍ഗന്‍സിസ് (H. heidelbergensis) എന്ന വിഭാഗമാണ് നമ്മുടെ പൂര്‍വ്വികര്‍ എന്നും നിയാണ്ടര്‍ത്താലുകള്‍ നമ്മുടെ ജനിതക പൂളിന്റെ ഭാഗമായി ലയിക്കുന്നതും ഈ ചിത്രത്തില്‍ നിന്ന് വ്യക്തമാണല്ലോ? മാത്രമല്ല, ആധുനിക മനുഷ്യര്‍ മാത്രമല്ല, മറ്റ് സന്തതിവര്‍ഗങ്ങളും (daughter species) ഹോമോ ഇറക്ടസിന് (H. erectus) ഉണ്ടായിരുന്നതും, മനുഷ്യര്‍ ഉണ്ടായിരുന്നപ്പോഴും ഇറക്ടസിന് വംശനാശം വരാത്തതും ഇവിടെ വ്യക്തമാണ്.
എന്നിട്ടെന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും മനോരമ പരാമര്‍ശിക്കുന്നില്ല.? പരിണാമം എന്ന് കേള്‍ക്കുമ്പോള്‍ എന്തുകൊണ്ടോ ഈ ചിത്രമാണ് ഭൂരിഭാഗം മനുഷ്യരുടേയും മനസിലേക്ക് വരിക; സയന്‍സില്‍ ശ്രദ്ധിച്ച് അതില്‍ നിന്ന് കൂടുതല്‍ തിരുത്തുകള്‍ വരുത്താനോ കുട്ടികള്‍ക്ക് നല്ലൊരു ചിത്രം, ശരിയായ, അല്ലെങ്കില്‍ സത്യത്തോട് കൂടുതലടുത്തുനില്‍ക്കുന്ന, ധാരണകള്‍ നല്‍കാനും മാത്രം പണിയെടുക്കാനോ എന്തുകൊണ്ടോ മനോരമയുടെ എഴുത്തുകാര്‍ക്കും അതാവശ്യപ്പെടാനുള്ളത്ര സയന്‍സിനോടും സത്യത്തോടുമുള്ള ത്വര മനോരമ അധികൃതര്‍ക്കോ ഇല്ല എന്നതാണ് ഇവിടെ നമുക്ക് കാണാനാകുന്നത്. ദയനീയമായ സയന്‍സ് റിപ്പോര്‍ട്ടിംഗിന്റെ മറ്റൊരു തരത്തിലുള്ള ആവര്‍ത്തനം. തെറ്റിദ്ധാരണകള്‍ യാന്ത്രികമായി അടുത്ത തലമുറയ്ക്ക് കൈമാറുന്ന ദുരന്തം.
The Path to Homo Sapiens
ഈ ശ്രേണീ ബദ്ധമായ ചിത്രം ഒരു ക്ലാസിക് ചിത്രമാണ്. പുരോഗതിയുടെ പ്രയാണം അഥവാ "മാര്‍ച്ച് ഓഫ് പ്രോഗ്രസ്" (The March of Progress) അല്ലെങ്കില്‍ "ഹോമോ സാപ്പിയന്‍സിലേക്കുള്ള വഴി" (The Path to Homo Sapiens) എന്ന പേരില്‍ ലൈഫ് നേച്ചര്‍ ലൈബ്രറി പ്രസിദ്ധീകരിച്ച "പുരാതന മനുഷ്യര്‍" (Early Man) എന്ന വാല്യത്തില്‍ വന്നൊരു ചിത്രമാണ്.5 1965-ല്‍! പരിണാമം ശ്രേണീബദ്ധമാണ് എന്ന ധാരണയുണ്ടാക്കിയതിനാല്‍ അന്ന് തന്നെ വ്യാപകമായി വിമര്‍ശിക്കപ്പെട്ട ഒരു ചിത്രമാണിത്.
അതിനൊപ്പമുള്ള എഴുത്തില്‍ അങ്ങനെയൊരു ശ്രേണീ ബദ്ധതയില്ല എന്ന് വ്യക്തമാക്കിയിരുന്നു എങ്കിലും, ചിത്രം നല്‍കുന്ന ആശയം ശക്തമായതിനാല്‍ ആളൂകള്‍ അതില്‍ തന്നെ കടിച്ചുതൂങ്ങുകയാണുണ്ടായത്.6 ഒരുപാട് പാരഡികളും ഒക്കെയായി ആ ചിത്രം ഒരു സജീവമായ മീമായി ഇന്നും നമ്മുടെ പരിണാമത്തിന്റെ ചിത്രത്തിന്റെ ഭാഗമായി കിടക്കുന്നു. പുരോഗതിയുടെ പ്രയാണം പരിണാമത്തിന്റെ തിരിച്ചറിവിന്റെ അധോഗതിയുടെ പരിണാമം കൂടിയായി കാണേണ്ടി വരും.

ഈ ചിത്രത്തെയാണ് ആധുനിക ധാരണകളെയെല്ലാം തള്ളിക്കളഞ്ഞ് അതേ ക്രമത്തില്‍, ഏതാണ്ട് അതേ തലക്കെട്ടില്‍ മനോരമ ആവര്‍ത്തിക്കുന്നത്! (മനോരമയുടെ സ്പീഷീസ് വര്‍ണ്ണനകള്‍ സായന്‍സികമാണോ എന്ന് പരിശോധിക്കാനുള്ള വൈദഗ്ധ്യം എനിക്കില്ലാതെ പോയി; പക്ഷേ അവ ശരിയാകാന്‍ ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല) സയന്‍സിനോടുള്ള പൂര്‍ണ്ണമായ മുഖം തിരിക്കലായിട്ടല്ലാതെ ഇതിനെ കാണുക ബുദ്ധിമുട്ടാണ്.
ഡാര്‍വിനില്‍ നിന്നും നമ്മുടെ ജീവശാസ്ത്രം ഒരുപാട് മുന്നോട്ടു പോന്നിട്ടുണ്ട്. അങ്ങനെയുള്ളപ്പോള്‍, ഡാര്‍വിന്റെ കാഴ്ച്ചപ്പാടുകളില്‍ നിന്നുപോലും വസ്തുതാവിരുദ്ധമായ ഈ ചിത്രം, അതിന്റെ വ്യക്തമായ വിശദീകരണങ്ങളില്ലാതെ പരിണാമത്തിന്റെ സൂചകമായി ചേര്‍ക്കുന്നത് കുട്ടികളെ തെറ്റിദ്ധരിപ്പിക്കാനല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ല.,
ദയവായി ഇത്തരം തെറ്റുകള്‍ കാണുമ്പോള്‍ തിരുത്തുക, തിരുത്തിക്കൊണ്ടേയിരിക്കുക. പരാമാവധി കുട്ടികള്‍ പരിണാമത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കേണ്ടതുണ്ട്. ഇത്തരം തെറ്റായ മീമുകളില്‍ കെട്ടിത്തൂങ്ങാതെ നമുക്ക് ഈ നൂറ്റാണ്ടിന്റെ സായന്‍സികാവബോധത്തിലേക്ക് ഒരുമിച്ച് നീങ്ങാന്‍ പരിശ്രമിക്കാം.

അവലംബം





Tuesday, 2 October 2018

Leave Physics Alone...!

Note: This is a translation/adaptation of an article I wrote in Malayalam. The original is here: http://ihalokam.blogspot.com/2018/10/blog-post.html The references are there too.

This is an article examining the pseudoscientific justifications made in order to justify the claim that women entering Sabarimala temple is “unscientific” in a video shared by a cardiologist named Nisha Pillai.1Mainly, in this article I focus on the pseudophysics she makes up on the spot, misusing the jargon of real physics. A highschooler’s understanding of the physical sciences is enough to debunk these claims, hence we have to start at the very basics of the issue. After the introduction to the topic, we can move on to examine the veracity of the aforementioned arguments. This, I hope, can also serve as an example of rampant misuse the jargon of physics, and science in general.
But before we get into the meat of the article, we have to address a counterargument: that none of those words are used as jargon but was metaphor. But think about a physicist claiming that a rocket has cancer or something! We can’t use jargon with callous disregard for the actual meaning, whilst reaping the benefit of appearance as a science from the same. This is a strategy frequently used by pseudosciences and we cannot just leave it be; even if used by a cardiologist! Now, let’s move on to the basic physics that a doctor with an M.D. somehow forgot about!
Force is a fundamental concept in physics. The definition and description of what it is can be understood from the first two laws of motion.
The first law of motion is introduces the idea of inertia: the natural state of a body is to remain in it’s current state of motion. If it’s in rest, it stays in rest; and if it’s moving with a constant velocity, it would continue to do so in a straight line. Unless acted by an external force. So, we can see that force is what changes the state of motion, either putting a resting body in motion or slowing or speeding up an already moving body. But, we have a natural tendency to question this law, since we can clearly see that most things come to a stop after we put them in motion; that is because most surfaces in which motion takes place, and even the air itself, exerts a force called friction. So, we experience that objects need to be put in motion and they come to rest. But if there is no friction and other interruptions, things will move forever in a straight line without slowing down; and we know that this is the case in the vacuum of outer space.
So in our normal day to day life, force is generally something that puts things in motion and speeds the motion up or slows it down; and that is what we generally call force anyhow. But from the second law, we can understand the rate of change of velocity can be used to measure how much force is being applied. We call this rate of change acceleration. What is experience as weight is related to another quantity called mass, which is what determines how much force is required to produce a given amount of acceleration. (I’m actually leaving the proper statement of the second law be for the time being, since introducing that means a lot of math and more jargon; so remember that this so far is not the final form of the second law of motion) Which basically means that heavier objects are harder to move – and we have arrived at a common sense conclusion through the most convoluted route possible.
We now have the definitions for force, velocity, acceleration and mass. To understand the flaws in the aforementioned video, we also need definitions and a basic understanding of energy, power and magnetic field.
Work in physics is an indication of force and displacement of an object when a force is applied. For example, if we move a body in rest, what force is applied and what displacement occurs is the work in the instance. And it’s mathematically a product of the two. (That is, if the motion is in a straight line, work = force x displacement) And how much work is being done in a specific amount of time is called power.
Energy is, from a physical standpoint, the ability of a body to do work. Which means, energy needs to be transferred from one body to another in order to perform work. The fundamental types of energy are kinetic energy, energy due to the motion of the object, and potential energy, energy due to the position of the object. If you think the idea that the position of the object changes energy is untrue, see dropping a ball from the ground level and from atop a building. You can have the very reasonable question, “Isn’t that just the height?” And it’s kind of right. The potential energy here is due to gravity of the Earth; and since it’s round, the only way to change your position with respect to the source of the energy, and so see a measurable change in the force, is to climb higher or tunnel lower. Although, since Earth is not a perfect sphere, the potential energy at the poles is measurably different compared to the equator. Which, as you can see, is change in energy due to change in position. We call this energy due gravity, appropriately, the gravitational potential energy.
The energy decreases as we move away from the Earth. (You might think it’s the other way around from dropping the ball, but it’s actually not if we bother to measure it) This potential energy decreases as the object moves far away from it’s source, Earth. To indicate this phenomena and to explain how forces like gravity manage to move objects without touching them directly, physics uses a concept called force fields. (And here we’re leaving high school physics)
Let’s begin to explain fields by describing how to experimentally identify them. Take the gravitational force field for example, if we take an object that weighs 1 kilograms, then weigh it as we climb the altitude, we can see that the weight decreases. Since mass is unchanging here, the change in force, that is weight, is visible. A field is a collection of all these measurements, in a continuous fashion. We consider the points of gravitational force around the Earth together, to form the idea of a field. This continuum can be used to explain what reaches out to an object in a distance to move it, to exchange energy. And since this is measurable, physics considers it a physical reality.
We can use the field concept to explain the changes of any force, and hence it is an extremely useful tool in physics. Magnetic field is one such force field. And yes, now we talk magnets.
Magnetic force is a force applied by a magnet, on magnetic materials. A familiar magnetic material would be iron; but almost all the matter we interact with has different types of magnetism, albeit weak. The magnetism that would be strong enough to have an impact on our life is called ferromagnetism, which is the magnetism of materials like iron. So here, I’m talking in detail about ferromagnetism. But, the method to find the other magnetisms are the same.
If we identify a force at a point, we have seen it’s possible to identify a field. So how do we measure magnetic force? We need to discuss how magnetic force works. (In the case of gravity, bodies with mass attract each other and that’s it) Only magnetic materials behave this way. If a magnet is near such a material, they are attracted to it. Magnets, on the other hand, has two poles. Like poles repel and unlike poles attract each other. Using these understanding of the magnetic force, we can identify the presence of a magnetic field.
What we do is, simply, to see if a magnet is being influenced, and see if we can measure the force. So, see if the magnet is moving when there is no field. (The video here discusses a detailed explanation of a device that measures magnetic field: https://en.wikipedia.org/wiki/File:Fluxgate_Magnetometers.ogv)
So, we can see if there is a field given a magnet. But, everywhere on Earth, we have a very weak field; this is why we can use a magnetic needle inside a compass to find the direction. But looking at a compass needle itself, we can see how weak it is; how even a small disturbance can throw it off the correct orientation. The weak magnetic field is, unlike some people would like to claim, unable to influence the blood flow or make our sleeping position relevant at all. The Earth’s magnetic field is too weak to influence our bodies.
From these fundamentals, let’s review the footage.
(I’ve translated the original video, which is in Malayalam. If I fail at the same, it’s my fault and I’m ready to correct it at reasonable request. The jargon and she misused her English words are italicized, and is a one to one correspondence)
1:07 - “Temples exist within a magnetic field.”
This is isolation is a fine statement, after all the Earth has a magnetic field. But, she uses this to distinguish Hindu temples from other places of worship and that is just flat out wrong. If there is a magnetic field, show it by measurement and not proclamation. By the way, this is where the fact that we can measure any magnetic field in the same way comes into play.
If you can’t show it this way, even if there is some mysterious force that has no evidence for it and is heretofore unknown to science, it cannot be a magnetic field.
1:21 - “We place the idol at a field of high magnetic power in an area.”
First and foremost, the words power and field are used inappropriately. We never use power to denote the strength of the magnetic field, because that would be confusing and science has definitions for a reason. Obviously, we use the term field strength here. But she doesn’t know that. Do you think she is familiar with magnetometry (measuring magnetic fields) given her misunderstanding such basic terminology? I doubt it. This video is nothing but a rant, not presenting evidence for science to consider.
1:46 - “We maintain the temple and the nearby area as an ethereal environment by transferring the life force from the priest who consecrates it to the deity and amplifying it.”
This article begins from my rage in a doctor in the 21st century using “life force” unironically. It is a 19th century concept long discarded by science, and life doesn’t show any signs of being a force as we defined. Life, in modern science, is process. But in an earlier era, centuries ago, we thought life was something material that we lost when we die. Are we to go back now?

Also, she just slipped the claim that the idol and the environment becomes ethereal in there. Using a foreign language to make it sound like you’re saying something profound while you basically insisted that material stuff we can interact with is immaterial, is sneaky to say the least.
3:39 - “A phone needs a battery or an energy source.”
3:44 - “Like that, our body also has an energy body.”
Krebs cycle anyone? Heard of the mitochondrion in our cells? How about carbohydrates? Anyone who has studied basic cell biology would be flabbergasted by a cardiologist feigning complete ignorance to the process of respiration, and the minutiae we know about it. Just in case, we use the carbohydrates we ingest to produce energy through the process of respiration. We don’t need an “energy body”, whatever that means.
If such a body existed, why do people die when they starve for a while? Why should we, all humans, eat? Why do we measure food in terms of energy with the unit calorie? I invite you to make the one reasonable conclusion here by yourself. Something somehow a cardiologist missed!
From a pure high school physical sciences eye, we release the chemical energy stored within the carbohydrates through chemical processes, look up Krebs cycle, and use them to stay alive and energetic.
3:52 - “Modern medicine is a structural science.”
Toolkit of the pseudoscientist #1: Misuse and/or make up jargon. Science don’t, and scientists don’t, use anything like “structural science” to denote modern medicine. And since it incorporates the biological understanding of processes like the above mentioned respiration, calling it a simple study of structure is just very wrong anyway. I have no idea why she lied; as a doctor she must know.
The only way scientists ever use structural science is the rare occasion of studying the inner structure of crystals. A totally unrelated discipline.
6:33 - “Like this, every person we have has different levels of energy, an energy level we express prominently.”
We use energy levels to denote the separation of energies into various discrete levels in quantum mechanical systems, like atoms. To use this jargon in the context of a human body is wrong since quantum mechanical effects are absent in macro level like a human body; we don’t have energy levels. If she doesn’t mean that but just means that as a measurement of energy, although the step by step introduction of chakras and the like says otherwise, she used the wrong jargon! She has no idea what she’s talking about and is just throwing around jargon like she just don’t care.
6:55 - “Spirituality is the process by which we process by which we raise the energy in our lower level to the next level, step by step to grow us to a universal awareness.”
It was energy level a couple of seconds ago. Now, it’s energy in levels. I just pointed this out to show that her logic is, even internally, contradictory and means nothing if you translate the bubo-jumbo it to human language. Also, energy and levels and stuff are still used wrong, duh!
The rest of the claims boil down to her claiming that menstrual blood is brought down by some mysterious force, (physicists, being uber mystics, named it g-r-a-v-i-t-y) and the upward force exerted by the temple (you know, the magnetic field that doesn’t exist) screws everything up somehow. I leave the reader to probe the integrity and credibility of the claim on your own; hoping that you are in fact equipped to do so.
She goes out of her way not to explain the actual nature of the mysterious forces, and also is successful in not producing even a minuscule bit of evidence. How would this force interact with the completely imaginary life force too is left unexplained; we all know why, I hope.
Why is this the standard we hold people to? This is a video seen by 400 thousand people in a single day, and is widely shared. Why is this video proliferating in our literate, most of us graduate, cultural memosphere? All it takes is the ability to listen and have a fundamental grasp of high school physics. Why aren’t most of up equipped to do that? Why can’t we see thorough incoherent ramblings that doesn’t mean anything?
The, rather depressing answer is: we don’t want to. We just want to hear that we’re right and share the views that even barely resonate with us. Do we want to be that way, gullible to the next sweet talker to come by and agree with you? I’ll let you decide.
As a physics student, I request but this. Leave physics alone…! Energy, forces and magnetic fields are useful concepts that need clarification to even the most trained among us, don’t muddy the water further. Please don’t misinform the coming generation to thinking that these words, full of meaning and ready to reveal the majesty of the universe, are useless ramblings. Stop talking about energy if you don’t know what is, don’t mix up action and reaction exploding Newtonian physics in the process.
Scientists have a lot to do. Please stop dragging jargon into meaningless scenarios and make the next batch of scientists unable to handle the reality of these concepts.
Please, please, please. Leave physics alone…!

Monday, 1 October 2018

ഫിസിക്സിനെ വെറുതെ വിടൂ…!

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് അശാസ്ത്രീയമാണെന്ന് സ്ഥാപിക്കാന്‍ നിഷ പിള്ള എന്ന കാര്‍ഡിയോളജിസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയിലെ1 അവകാശവാദങ്ങളാണ് ഈ ലേഖനത്തിന്റെ അവതാരലക്ഷ്യം. അതിലെ വൈദ്യശാസ്ത്ര അവകാശവാദങ്ങള്‍ എന്തുകൊണ്ട് അസംബന്ധമാണ് എന്നത് ശാസ്ത്രബോധമുള്ള ഡോക്ടര്‍മാര്‍ ഇതിനടക്കം എഴുതിയിട്ടുണ്ട്.2,3 പ്രസ്തുത വീഡിയോയില്‍ ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന ധാരണകളെ ഭീകരമാംവിധം വളച്ചൊടിച്ചിരുന്നിരുന്നു എന്നതാണ് എന്റെ പ്രശ്നം. ഹൈസ്ക്കൂള്‍ നിലവാരത്തിലുള്ള ധാരണ മാത്രം മതി ഇവര്‍ പറയുന്നതിന്റെ വസ്തുതാപരിശോധന നടത്താന്‍ എന്നതുകൊണ്ട് അധികം വിശദീകരിക്കാന്‍ മൗലികമായ നിര്‍വചനങ്ങളിലേക്ക് കടക്കേണ്ടി വരും. ഈ വിശദീകരണങ്ങള്‍ക്ക് ശേഷം നമുക്ക് അവര്‍ പ്രസ്തുത വീഡിയോയില്‍ ഉപയോഗിച്ച രീതിയില്‍ ഈ പദങ്ങള്‍ ഉപയോഗിക്കുന്നതിന് സായന്‍സിക സാധുതയുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. അതാണ് ഈ ലേഖനത്തിന്റെ അടിസ്ഥാനം. എന്നാല്‍, പൊതുവേ ഇത്തരം പദങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഒരു ഉത്തമ ഉദാഹരണം എന്ന നിലയില്‍ ഇത് മറ്റ് അവസരങ്ങളിലും ഉപയോഗിക്കാന്‍ കഴിയേണ്ടതാണ്.
എന്നാല്‍, ആ വിശദീകരണങ്ങളിലേക്ക് കടക്കും മുന്‍പ് ഒരു ഒരു വാദം പൂര്‍ണ്ണമായും തള്ളിക്കളയേണ്ടതുണ്ട്: ഈ പദങ്ങളെല്ലാം ഒരു രൂപകമായോ അലങ്കാരമോ ആയാണ് ഇവ ഉപയോഗിച്ചത് എന്നത്. അങ്ങനെയാണെങ്കില്‍ പോലും, ഒരു റോക്കറ്റിന് ക്യാന്‍സര്‍ ആണെന്ന് ഒരു ഭൗതികശാസ്ത്രജ്ഞ പറയുന്നത് ആലോചിച്ചുനോക്കൂ! പരസ്പരബന്ധമില്ലാത്ത മേഖലകളിലെ സാങ്കേതിക പദങ്ങള്‍ (jargon) വിശ്വാസ്യതയ്ക്കായി ഉപയോഗിക്കുന്നത് ശരിയല്ല. പ്രത്യേകിച്ച് ഈ പദങ്ങള്‍ക്ക് വ്യക്തമായ അര്‍ത്ഥവും ഉപയോഗവും ഉണ്ടെന്നിരിക്കെ.. ഇത് വിശ്വാസ്യതയ്ക്ക് സയന്‍സ് ദുരുപയോഗം ചെയ്യലാണ്; സയന്‍സിന്റെ രീതി പിന്തുടരാതെ അതിന്റെ വിശ്വാസ്യത ദുരുപയോഗം ചെയ്യുന്ന സ്ഥിരം കപടശാസ്ത്രത്തിന്റെ രീതിയാണിത്. അതിനെ ആര് ദുരുപയോഗം ചെയ്താലും, അവര്‍ക്കെന്ത് ഡിഗ്രി ഉണ്ടായാലും എത്ര മനുഷ്യരുടെ ഹൃദയങ്ങള്‍ക്ക് അവര്‍ കാവല്‍ നിന്നാലും, അത് ദുരുപയോഗവും അശാസ്ത്രീയവും തന്നെയാണ്. ഇതില്‍ നിന്ന് നാം ഹൈസ്ക്കൂള്‍ ഭൗതികശാസ്ത്രത്തിലേക്ക് കടക്കുന്നു; ഒരു എം.ഡി. ഉള്ള ഡോക്ടര്‍ മറന്ന ഫിസിക്സ്!
ഭൗതികശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനമായ സങ്കല്‍പങ്ങളിലൊന്നാണ് ബലം അഥവാ ഫോഴ്സ്. (force) ന്യൂട്ടന്റെ ആദ്യ രണ്ട് ചലനനിയമങ്ങളും എന്താണ് ഫോഴ്സ് എന്നത് മനസിലാക്കാനുള്ള വഴികളുമാണ്. അവ വഴി തന്നെ നമുക്ക് ഫോഴ്സിനെ മനസിലാക്കാന്‍ ശ്രമിക്കാം.
ഒന്നാം ചലന നിയമം ജഡത്വം അഥവാ ഇനേര്‍ഷ്യ (intertia) എന്നതിന്റെ വിശദീകരണമാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും, ഒരു ബാഹ്യ ബലം പ്രയോഗിക്കപ്പെടും വരെ, അനങ്ങാതിരിക്കുകയോ സ്ഥിരമായ വേഗതയില്‍ ചലിച്ചുകൊണ്ടിരിക്കുകയോ ചെയ്യും. അതായത്, ഫോഴ്സ് പ്രയോഗിക്കപ്പെടാതിരിക്കുക എന്നാല്‍ വസ്തുക്കള്‍ അവയുടെതായ ചലനത്തില്‍ ആയിരിക്കും. നമ്മുടെ സാധാരണ ജീവിതത്തില്‍ വായുവും ഭൂമിയും അടക്കം ഒരുപാട് പ്രതലങ്ങളും അന്തരീക്ഷവും ഘര്‍ഷണം അഥവാ ഫ്രിക്ഷന്‍ (friction) എന്ന ഫോഴ്സ് പ്രയോഗിക്കുന്നുണ്ട് എന്നതുകൊണ്ട് മിക്കവാറും ഏതാണ്ടെല്ലാ വസ്തുക്കളും ചലിക്കാതിരിക്കുക എന്നതാണ് സ്വാഭാവികം. പക്ഷേ, ഫ്രിക്ഷന്‍ ഇല്ല എങ്കില്‍ വസ്തുക്കള്‍ അനന്തമായി ചലിച്ചുകൊണ്ടിരിക്കും; ബഹിരാകാശത്തിന്റെ ശൂന്യതയില്‍ ഇതാണ് സംഭവിക്കുന്നത് എന്ന് നമുക്ക് ഇപ്പോള്‍ വ്യക്തമായി അറിയുകയും ചെയ്യാം.
ഇതുകൊണ്ട് തന്നെ നമ്മുടെ ലോകത്ത്, പൊതുവേ ചലനം ആരംഭിക്കുന്ന, വേഗത കൂട്ടുന്ന ഒരു പ്രതിഭാസമാണ് ഫോഴ്സ്. നമ്മുടെ പരിചയം കൊണ്ട് നമ്മള്‍ ബലം എന്ന് വിളിക്കുന്നതും ഇതിനെയായിരിക്കും. എന്നാല്‍, രണ്ടാം ചലന നിയമത്തില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത് ഒരു വസ്തുവിന്റെ ചലന വേഗത അഥവാ വെലോസിറ്റി (velocity) മാറ്റുന്നത് എന്തോ അതാണ് ബലം എന്നാണ്. ഈ ചലന വേഗത മാറുന്നതിന്റെ നിരക്കിനെ നാം ത്വരണം അഥവാ അക്സിലറേഷന്‍ (acceleration)‍ എന്ന് പറയും. ഭാരം അഥവാ വെയ്റ്റ് (weight) ആയി നമുക്ക് അനുഭവിക്കാന്‍ കഴിയുന്ന പിണ്ഡം അഥവാ മാസ് (mass) എന്ന വസ്തുതയാണ് എത്രമാത്രം ഫോഴ്സ് പ്രയോഗിച്ചാല്‍ എത്ര ആക്സിലറേഷന്‍ ഉണ്ടാകും എന്ന് തീരുമാനിക്കുന്നത്. (സമവാക്യങ്ങളും കൂടുതല്‍ സാങ്കേതിക പദങ്ങളും ഒഴിവാക്കാന്‍ രണ്ടാം ചലന നിയമത്തിന്റെ ശരിയായ പ്രസ്താവന ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല; ഇവിടെ പരാമര്‍ശിക്കുന്നത് രണ്ടാം ചലന നിയമത്തിന്റെ പൂര്‍ണ്ണരൂപമല്ല എന്നത് ഓര്‍ത്തു വയ്ക്കുക) അതായത്, ഭാരിച്ച വസ്തുക്കള്‍ക്ക് വേഗത കൂട്ടാന്‍, അല്ലെങ്കില്‍ ചലിപ്പിക്കാന്‍ കൂടുതല്‍ ബലം പ്രയോഗിക്കേണ്ടി വരും - വളരെ വളഞ്ഞ ഒരു വഴിക്ക് നാം പ്രഥമദൃഷ്ട്യാ സുവ്യക്തമായ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നു.
എന്താണ് ഫോഴ്സ്, വേഗത, ആക്സിലറേഷന്,‍ മാസ് എന്നത് ഏതാണ്ട് മനസിലായി എന്ന് കരുതുന്നു. ഇനി രണ്ട് നിര്‍വചങ്ങള്‍ കൂടി അവശ്യമായിരിക്കുന്നു ഇവിടെ. എനര്‍ജിയും മാഗ്നെറ്റിക് ഫീല്‍ഡും.
വര്‍ക്ക് (work) എന്നാല്‍ ഫോഴ്സ് പ്രവര്‍ത്തിക്കുന്ന ദിശയില്‍ ഒരു വസ്തു ഫോഴ്സിനനുസൃതമായി എത്ര ദൂരം നീങ്ങുന്നു എന്നതിന്റെ സൂചകമാണ്. ഉദാഹരണമായി, അനങ്ങാതിരിക്കുന്ന ഒരു വസ്തുവിനെ ഒരു ഫോഴ്സ് ഉപയോഗിച്ച് നാം അനക്കുന്നു; ആ ഫോഴ്സ് എത്ര സമയം പ്രവര്‍ത്തിച്ചോ അത്രയും സമയം ആ വസ്തുവില്‍ എത്രമാത്രം ഫോഴ്സ് പ്രകടിപ്പിക്കപ്പെട്ടു, എത്രമാത്രം നീങ്ങി എന്നതിന്റെ അളവ്. ഗണിതശാസ്ത്രപരമായി പൊതുവേ നേര്‍രേഖാ ചലനത്തിന് ഫോഴ്സും അനങ്ങിയ ദൂരവും ഗുണിക്കുകയാണ് നാം ചെയ്യുക. (‌work = force x displacement) എത്രമാത്രം വര്‍ക്ക് ഒരു പ്രസ്തുത സമയത്തിനുള്ളില്‍ ചെയ്യുന്നു എന്നതിനെയാണ് നാം പവര്‍ (power) എന്ന് പറയുന്നത്.
ഊര്‍ജ്ജം അഥവാ എനര്‍ജി (energy) ശാസ്ത്രദൃഷ്ട്യാ വര്‍ക്ക് ചെയ്യാനുള്ള കഴിവാണ്. അതായത്, വര്‍ക്ക് ചെയ്യാന്‍ ഒരു വസ്തുവില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യുന്ന ഭൗതിക സ്വഭാവം. പ്രധാനമായും വസ്തുക്കള്‍ക്ക് ചലനം മൂലമുള്ള എനര്‍ജിയെ നാം ഗതികോര്‍ജ്ജം അഥവാ കൈനറ്റിക്ക് എനര്‍ജി (kinetic energy) എന്നും അവയ്ക്ക് ഇരിക്കുന്ന സ്ഥാനം മൂലമുള്ള എനര്‍ജിയെ നാം സ്ഥിതികോര്‍ജ്ജം അഥവാ പൊട്ടന്‍ഷ്യല്‍ എനര്‍ജി (potential energy) എന്നും പറയും. സ്ഥാനം മൂലമുള്ള എനര്‍ജി എന്നതിനെപ്പറ്റി സംശയമുണ്ടെങ്കില്‍ നിലത്തു നിന്നും, ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഒരു ബോള്‍ ഇട്ട് നോക്കിയാല്‍ മതി; എത്ര ദൂരം എത്ര വേഗത്തില്‍ സഞ്ചരിക്കാന്‍ ആ ബോളിന് സ്ഥാനത്തിനനുസൃതമായി കഴിഞ്ഞു എന്നത് കാണാം. "അത് ഉയരം മാത്രമല്ലേ"എന്ന് ചോദിച്ചാല്‍ ശരിയാണ്. ഇവിടെ പ്രസക്തമായത് ഗുരുത്വാകര്‍ഷണം മൂലമുള്ള പൊട്ടന്‍ഷ്യല്‍ എനര്‍ജിയാണ്.; അതിന് പ്രസക്തമായത് ഭൂമിയുമായുള്ള ദൂരവും. പക്ഷേ, ഭൂമി ഉരുണ്ടിരിക്കുന്നതുകൊണ്ട് ഉയരത്തിലേക്ക് പോകലല്ലാതെ സാധാരണയായി മറ്റ് വഴികളില്ല ഈ വ്യത്യാസം അളക്കാന്‍. ഭൂമി കൃത്യമായ ഒരു ഗോളമല്ലാത്തതുകൊണ്ട് ധ്രുവങ്ങളില്‍ പൊട്ടന്‍ഷ്യല്‍ എനര്‍ജി വ്യത്യാസമുണ്ട്; അത് അളക്കുകയും ചെയ്യാം. അതായത്, സ്ഥാനം അനുസരിച്ച് മാറുന്ന ഊര്‍ജ്ജം. ഗുരുത്വാകര്‍ഷണം മൂലമുള്ള ഈ ബലത്തെ നമുക്ക് ഗ്രാവിറ്റേഷണല്‍ പൊട്ടന്‍ഷ്യല്‍ എനര്‍ജി (gravitational potential energy) എന്ന് വിളിക്കാം.
ഭൂമിയില്‍ നിന്നും അകന്ന് പോകുന്തോറും ഈ ഊര്‍ജ്ജം കുറഞ്ഞുവരികയാണ് ചെയ്യുക. (ബോളിന്റെ ഉദാഹരണത്തില്‍ നിന്ന് നിങ്ങള്‍ക്ക് മറിച്ച് തോന്നിയേക്കാം; പക്ഷേ അങ്ങനെയല്ല എന്ന് അളന്നുനോക്കിയാല്‍ മനസിലാക്കാന്‍ കഴിയും) അതായത്, ഊര്‍ജ്ജത്തിന്റെ സ്രോതസ്സില്‍ നിന്നും (ഇവിടെ ഭൂമിയുടെ മാസ്) അകന്നുപോകുന്തോറും പൊട്ടന്‍ഷ്യല്‍ എനര്‍ജി കുറയുന്നുണ്ട്. ഈ പ്രതിഭാസത്തെ സൂചിപ്പിക്കാനും, എങ്ങനെ മറ്റൊരു വസ്തുവിനെ സ്പര്‍ശിക്കാതെ ഭൂമിയടക്കം എല്ലാ വസ്തുക്കളും ഊര്‍ജ്ജം കൈമാറുന്നു എന്ന് മനസിലാക്കാനും വേണ്ടിയാണ് ഫോഴ്സ് ഫീല്‍ഡ് (force field) എന്ന സങ്കല്‍പം ഭൗതികത്തില്‍ ഉള്ളത്. (ഇതോടുകൂടി നിങ്ങള്‍ ഹൈസ്ക്കൂള്‍ ഫിസിക്സ് വിട്ടുപോന്നിരിക്കുന്നു എന്ന് അറിയിക്കുന്നു)
ഈ സങ്കല്‍പം നമുക്കെങ്ങനെ ഭൗതികമായി മനസിലാക്കാന്‍, പരീക്ഷിക്കാന്‍ കഴിയും എന്നതില്‍ നിന്ന് തുടങ്ങാം. ഉദാഹരണമായി ഭൂമിയുടെ ഗുരുത്വാകര്‍ഷണ ഫീല്‍ഡ് (gravitational field) തന്നെ എടുക്കാം. ഒരു കിലോ ഭാരമുള്ള ഒരു വസ്തു എടുക്കുക, എന്നിട്ട് കൂടുതല്‍ ഉയരങ്ങളിലേക്ക് പോയി അതിന്റെ ഭാരമളക്കുക. ഒറ്റ നോട്ടത്തില്‍ പൊട്ടത്തരമായി തോന്നിയേക്കാമെങ്കിലും ശ്രദ്ധിച്ച് വായിച്ചവര്‍ക്ക് ഇതിന്റെ രഹസ്യം മനസിലായിട്ടുണ്ടാകും: ഭാരം എന്നത് ഗ്രാവിറ്റേഷണല്‍ ഫോഴ്സിന്റെ അളവാണ്. കൂടുതല്‍ ഉയരത്തിലേക്ക് പോകുമ്പോള്‍ അത് കുറയുന്നതായി നമുക്ക് കാണാം. മാസ് മാറുന്നില്ല എന്നതുകൊണ്ട്, ഫോഴ്സിന്റെ മാറ്റം നമുക്ക് ഇവിടെ വ്യക്തമായി കാണാം. ഫീല്‍ഡ് എന്ന് നാം പറയുന്ന സങ്കല്‍പം ഇത്തരം അളവുകളുടെ അനന്തമായൊരു പരമ്പരയാണ്. ഭൂമിക്ക് ചുറ്റും ഓരോ പോയന്റുകളിലും എത്ര ഗ്രാവിറ്റേഷണല്‍ ഫോഴ്സ് അനുഭവപ്പെടുന്നു എന്നതിനെ ഒരുമിച്ച് പരിഗണിക്കുന്നത്. ഇങ്ങനെയൊരു തുടര്‍ച്ച ഈ ഫോഴ്സ് വിതരണം ചെയ്യപ്പെടുന്നതില്‍ ഉണ്ട്, നമുക്കതിനെ അളക്കാം എന്നതുകൊണ്ട് ഫീല്‍ഡുകളെ ഭൗതിക യാഥാര്‍ത്ഥ്യമായി അംഗീകരിക്കാന്‍ ഫിസിക്സിന് ഒരു മടിയുമില്ല. ഈ ഫീല്‍ഡുകളാണ് രണ്ട് വസ്തുക്കള്‍ തമ്മില്‍ തൊടുന്നില്ല എങ്കില്‍ക്കൂടി അവ തമ്മില്‍ എനര്‍ജി കൈമാറ്റം ചെയ്യാന്‍ കാരണമാകുന്നത്.
എല്ലാത്തരം ഫോഴ്സുകളേയും നമുക്കിങ്ങനെ അതിന്റെ സ്രോതസ്സില്‍ നിന്ന് ദുര്‍ബലപ്പെടുകയോ, മറ്റ് രീതികളില്‍ മാറുകയോ ചെയ്യുന്ന രീതിയില്‍ പ്രതിനിധീകരിക്കാന്‍ കഴിയും എന്നതുകൊണ്ട് ഫോഴ്സ് കൈമാറ്റങ്ങള്‍ മനസിലാക്കാന്‍ ഫീല്‍ഡുകള്‍ ഫിസിക്സില്‍ വളരെ ഉപകാരമുള്ള ഒന്നാണ്. അത്തരമൊരു ഫോഴ്സ് ഫീല്‍ഡാണ് മാഗ്നെറ്റിക് ഫീല്‍ഡ്. അതെ, ഇനി നമുക്ക് കാന്തങ്ങളെ പറ്റി സംസാരിക്കാം.
കാന്തിക ബലം അഥവാ മാഗ്നെറ്റിക് ഫോഴ്സ് (magnetic field) കാന്തികതയുള്ള വസ്തുക്കള്‍ ചെലുത്തുന്ന ഒരു ബലമാണ്. നമുക്ക് സുപരിചിതമായ കാന്തികതയുള്ള വസ്തു ഇരുമ്പാണ്; എന്നാല്‍, വ്യത്യസ്തമായ കാന്തികതകളും നാമിടപഴകുന്ന ഏതാണ്ട് എല്ലാ വസ്തുക്കള്‍ക്കും ദുര്‍ബലമെങ്കിലും കാന്തികതയും ഉണ്ട് എന്നത് വസ്തുതയാണ്. നമ്മളെ ബാധിക്കുന്ന വിധം ശക്തമായ ബലം, സാധാരണ ജീവിതത്തില്‍ അളക്കാനും മാത്രം ഫോഴ്സ് ചെലുത്തുന്നത് ഇരുമ്പ് ഉള്‍പ്പടെയുള്ള ഫെറൊമാഗ്നെറ്റിക്ക് (ferromagnetic) വസ്തുക്കളാണ്. അതുകൊണ്ട് തന്നെ, ഞാന്‍ ഇവിടെ മാഗ്നെറ്റിസം എന്ന് പറയുന്നത് അതിനെയായിരിക്കും. പക്ഷേ, ഏത് തരത്തിലുള്ള മാഗ്നെറ്റിസവും സമാനമായി അളക്കാന്‍ കഴിയും. (ഇതിന്റെ പ്രസക്തി നമുക്ക് വഴിയെ പറയാം)
ഫോഴ്സ് എത്രയുണ്ട് എന്നളന്നുകൊണ്ട് നമുക്ക് ഒരു ഫീല്‍ഡ് അവിടെയുണ്ടോ എന്നളക്കാം എന്ന് പറഞ്ഞിരുന്നല്ലോ? ഫോഴ്സെത്രയുണ്ട് എന്നെങ്ങനെ അറിയാം എന്നത് മനസിലാക്കാന്‍ കാന്തിക ബലം എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്ന് മനസിലാക്കണം. (ഗുരുത്വാകര്‍ഷണത്തിന്റെ കാര്യത്തില്‍ മാസുള്ള രണ്ട് വസ്തുക്കള്‍ പരസ്പരം ആകര്‍ഷിക്കുന്നു എന്നതാണതിന്റെ രീതി) കാന്തിക വസ്തു അഥവാ മാഗ്നെറ്റിക് മെറ്റീരിയലുകള്‍ക്ക് (magnetic material) മാത്രമാണ് പ്രസ്തുത സ്വഭാവമുള്ളത്. ഒരു കാന്തിക വസ്തുവിനെ കാന്തങ്ങള്‍ (magnet) ആകര്‍ഷിക്കും; രണ്ട് കാന്തങ്ങള്‍ തമ്മില്‍ ആകര്‍ഷണവും വികര്‍ഷണവുമുണ്ട്. എല്ലാ കാന്തങ്ങള്‍ക്കും രണ്ട് ധ്രുവങ്ങളുണ്ട്. (magnetic poles) സമാനമായ ധ്രുവങ്ങള്‍ വികര്‍ഷിക്കുകയും എതിര്‍ ധ്രുവങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യും. ഇതാണ് കാന്തിക ബലത്തിന്റെ അടിസ്ഥാന സ്വഭാവങ്ങള്‍. ഇവ ഉപയോഗിച്ച് നമുക്ക് മാഗ്നെറ്റിക് ഫോഴ്സും അതിലൂടെ ഫീല്‍ഡും അളക്കുവാന്‍ കഴിയും.
അതിന് നാം ചെയ്യുക നമുക്ക് ഒരു കാന്തത്തില്‍ പ്രകടിപ്പിക്കപ്പെടുന്ന ബലം എത്രയാണ് എന്നളക്കുകയാണ്. പക്ഷേ, ഒരു ഫീല്‍ഡ് ഉണ്ടോ ഇല്ലയോ എന്നറിയാന്‍ ഒരു കാന്തം മറ്റ് ഫോഴ്സുകളൊന്നുമില്ലാതെ അനങ്ങുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി.
ഒരു കാന്തം ഉണ്ട് എങ്കില്‍ നമുക്ക് അവിടെ മാഗ്നെറ്റിക് ഫീല്‍ഡ് ഉണ്ടോ ഇല്ലയോ എന്നറിയാമെന്ന് മനസിലായല്ലോ? ഭൂമിയില്‍ എവിടെ നാം അളന്നാലും അങ്ങനെയൊരു ഫീല്‍ഡ് ഉണ്ടാകും; ഭൂമിക്ക് താരതമ്യേന ദുര്‍ബലമായ ഒരു മാഗ്നെറ്റിക് ഫീല്‍ഡുണ്ട്. ഇതുകൊണ്ടാണ് വടക്കുനോക്കികളില്‍ കാന്തം ഉപയോഗിക്കുന്നത്. പക്ഷേ, വടക്കുനോക്കികള്‍ നോക്കിയാല്‍ തന്നെ മനസിലാകും, ഒന്ന് തട്ടിയാലോ കുലുങ്ങിയാലോ മാറിപ്പോകുന്നത്ര ബലമേ ഇതിനുള്ളൂ. അതുകൊണ്ട് തന്നെ, ഭൂമിയുടെ മാഗ്നെറ്റിക് ഫീല്‍ഡ് കൊണ്ട് ചില ദിശകളിലേക്ക് തല വയ്ക്കരുത് എന്നൊക്കെ പറയുന്നത് മഹാ വിഡ്ഢിത്തമാണ്; നമ്മുടെ ശരീരത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ ഭൂമിയുടെ മാഗ്നെറ്റിക് ഫീല്‍ഡിന് കഴിയില്ല.
ഈ വ്യക്തമായ നിര്‍വചനങ്ങളില്‍, വിശദീകരണങ്ങളിലൂന്നി ഈ വീഡിയോ ഒന്ന് പരിശോധിക്കാം.
1:07 - “അമ്പലങ്ങള്‍ ഒരു മാഗ്നെറ്റിക് ഫീല്‍ഡിലാണ് സാധാരണ സ്ഥിതി ചെയ്യുന്നത്."
ഭൂമിയൊട്ടാകെ മാഗ്നെറ്റിക് ഫീല്‍ഡുകളുള്ളതുകൊണ്ട് ഈ അവകാശവാദം തെറ്റാണെന്ന് പറഞ്ഞുകൂടാ. എന്നാല്‍ മറ്റ് ആരാധനാലയങ്ങള്‍ പോലെയല്ല എന്ന് പറഞ്ഞ് ഒരു പ്രത്യേകതയായി ഇത് പറയുന്നത് വസ്തുതാവിരുദ്ധമാണ്. ഇനി പ്രത്യേകിച്ച് മാഗ്നെറ്റിക് ഫീല്‍ഡ് ഉണ്ട് എങ്കില്‍ അവ അളക്കാന്‍ കഴിയേണ്ടതാണ്. ഞാന്‍ മേല്‍പ്പറഞ്ഞ രീതിയില്‍ കണ്ടെത്താന്‍/അളക്കാന്‍ കഴിയാത്ത ഒരു മാഗ്നെറ്റിക് ഫീല്‍ഡ് ഇല്ല
 
മാഗ്നെറ്റിക് ഫീല്‍ഡ് അളക്കുന്ന യന്ത്രങ്ങളിലൊന്നിന്റെ ഒരു ലഘുവിശദീകരണ വീഡിയോ
സയന്‍സ് ഇനിയും കണ്ടെത്താത്ത ഫോഴ്സ് ഫീല്‍ഡുകള്‍ ഉണ്ടാകാം എന്ന് ഒരു തെളിവുമില്ലാതെ അവകാശപ്പെട്ടാല്‍ കൂടി അത് മാഗ്നെറ്റിക് ഫീല്‍ഡ് ആകില്ല. മാഗ്നെറ്റിക് ഫീല്‍ഡ് ആകാന്‍ അതിന് കാന്തമുപയോഗിച്ച് കണ്ടെത്താന്‍ കഴിയുന്ന ഒന്നായാലേ കഴിയൂ..
1:21 - “ഒരു ഏരിയയില്‍ ഏറ്റവും മാഗ്നെറ്റിക് പവര്‍ ഉള്ള ഒരു ഫീല്‍ഡിലാണ് ഒരു പ്രതിഷ്ഠ നടത്തുക."
ഇവിടെ ഫീല്‍ഡ് എന്നത് നമ്മള്‍ മേല്‍പ്പറഞ്ഞ ഫിസിക്സിലെ നിര്‍വചനം വച്ച് അര്‍ത്ഥരഹിതമാകുന്ന രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കുക. മാത്രമല്ല, മാഗ്നെറ്റിക് പവര്‍ എന്നത് ഒരു പ്രസ്തുത ക്രിയയെ അല്ലാതെ ഫീല്‍ഡിന്റെ ബലത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കാനും ബുദ്ധിമുട്ടാണ്. ഇനി എത്ര ബലവത്താണ് ഈ ഫീല്‍ഡ് എന്ന് സൂചിപ്പിക്കാനാണെങ്കില്‍ അതിന് ഫീല്‍ഡ് സ്ട്രെങ്ങ്ത് (field strength) എന്നാണ് ഫിസിക്സില്‍ പറയുക. അതായത്, പ്രസ്തുത വിഷയത്തില്‍ അവഗാഹമില്ലാതെ വായില്‍ വരുന്നത് വിളിച്ച് പറയുന്നതാണ് നാം ഇവിടെ കാണുന്നത്; അല്ലാതെ ഏതെങ്കിലും ശാസ്ത്രജ്ഞരുടെ പരീക്ഷണ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതല്ല.
1:46 - “consecrate ചെയ്യുന്ന തന്ത്രിയില്‍ നിന്ന് ഒരു ജീവന്‍, ഒരു പ്രാണന്‍, ഒരു ലൈഫ് ഫോഴ്സ് ഈ മൂര്‍ത്തിയിലേക്ക് കൊടുത്തിട്ട് അത് ഉത്തേജിപ്പിച്ച് ആ അമ്പലവും അതിന്റെ എന്‍വയോണ്‍മെന്റും ആ സ്ഥലവും തന്നെ ഒരു ethereal environment ആയിട്ട് നില നിര്‍ത്തുന്ന രീതിയിലാണ് ഒരു ക്ഷേത്രം നമ്മള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്."
ഈ ഒരു പ്രസ്താവനയിലെ "ലൈഫ് ഫോഴ്സ്" എന്ന പ്രയോഗം കണ്ട് കണ്ണ് തള്ളിപ്പോയതില്‍ നിന്നാണ് ഈ ലേഖനം ആരംഭിക്കുന്നത്? ഫോഴ്സ് എന്തെന്ന് ഞാന്‍ മുന്‍പ് നിര്‍വചിച്ചിരുന്നല്ലോ? ജീവന്‍ അഥവാ ലൈഫ് (life) എന്ന വസ്തുതയെ എങ്ങനെയെങ്കിലും വേഗതയിലുണ്ടാകുന്ന മാറ്റമായി നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ? സായന്‍സികമായ ജീവന്റെ നിര്‍വചനം പരിശോധിച്ചാല്‍ ഇത് മുഴുവനായി തകര്‍ന്ന് വീഴും; കാരണം, ജീവന്‍ ഒരു പ്രക്രിയയാണെന്ന യാഥാര്‍ത്ഥ്യമാണ് അവിടെ നിന്ന് കിട്ടുക.
ജീവന്‍ എന്തോ സാധനം ആണെന്നും അത് കൈമാറാം എന്നും ഒക്കെയുള്ള, പത്തൊമ്പതാം നൂറ്റാണ്ടിനൊപ്പം മരിച്ചുപോകേണ്ടിയിരുന്ന അന്ധവിശ്വാസങ്ങള്‍ ഈ നൂറ്റാണ്ടിലെ ഒരു ഡോക്ടര്‍ ഒരു നാണവുമില്ലാതെ അവതരിപ്പിക്കുന്നത് കണ്ടിട്ടാണ് ഈ അടിസ്ഥാന ഭൗതിക വിവരണം തയ്യാറാക്കല്‍ അനിവാര്യമാണെന്ന് എനിക്ക് തോന്നിയത്.
പ്രതിഷ്ഠയും പരിസരവും ഒക്കെ പദാര്‍ത്ഥാതീതമായി മാറും എന്നൊക്കെയുള്ള അവകാശവാദത്തെ ഇംഗ്ലീഷില്‍ കുളിച്ച് എതീരിയല്‍ (ethereal) കുട്ടപ്പനാക്കി നിര്‍ത്താനുള്ള ശ്രമവും ശ്രദ്ധേയം.
3:39 -“ഈ ഫോണ്‍ പ്രവര്‍ത്തിക്കണം എങ്കില്‍ ഒരു ബാറ്ററി അല്ലെങ്കില്‍ ഒരു എനര്‍ജി സോഴ്സ് വേണം.”
3:34 - “എന്ന് പറഞ്ഞതുപോലെ നമ്മുടെ ശരീരത്തിനും ഒരു എനര്‍ജി ബോഡിയുണ്ട്.”
മര്യാദയ്ക്ക് ബയോളജി പഠിച്ചവരെല്ലാം മുഖത്ത് കൈവച്ചുപോകും! ക്രെബ് സൈക്കിളും4 (Krebs cycle) മൈറ്റകോണ്ട്രിയയും5 (mitochondria) ഒന്നുമല്ല, ചക്രങ്ങള്‍ അടങ്ങിയ എന്തോ സാധനമാണ് ഈ എനര്‍ജി ഉണ്ടാക്കുന്നത്. ബൈ ദ ബൈ, എനര്‍ജി ഇങ്ങനെ കിട്ടും എങ്കില്‍ എന്തിനാ മനുഷ്യര്‍ എല്ലാവരും തന്നെ ഭക്ഷണം കഴിക്കുന്നതും പട്ടിണിയായാല്‍ മരിച്ചുപോകുന്നതും? എന്താ ഭക്ഷണത്തിനെ നാം ഊര്‍ജ്ജത്തിന്റെ അളവായ കലോറിയില്‍ അളക്കുന്നത്? കാര്യം ഒന്നേ ഉള്ളൂ, അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് (carbohydrate) ആണ് മനുഷ്യരുടെ പ്രധാന ഊര്‍ജ്ജസ്രോതസ്; റെസ്പിറെഷന്‍ എന്ന പ്രക്രിയ വഴി നാമതിനെ എനര്‍ജിയാക്കി മാറ്റുന്നു.6
ഇത് പറഞ്ഞുതരാന്‍, മനസിലാക്കാന്‍ ബയോളജി ഡിഗ്രി പോലും വേണ്ട. എന്നിട്ട് ഒരു ഡോക്ടര്‍ ഇരുന്ന് ഈ മണ്ടത്തരം വലിയ സയന്‍സായി എഴുന്നള്ളിക്കുന്നത് കാണുമ്പോള്‍ എനിക്ക് അവരുടെ രോഗികളുടെ കാര്യമോര്‍ത്ത് അതിയായ ഭീതി തോന്നുന്നുണ്ട്.
പൂര്‍ണ്ണമായും ഹൈസ്കൂള്‍ ഭൗതികത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍, ഇവിടെ നമ്മുടെ ശരീരത്തിന് ചലിക്കാനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും അവശ്യമായ എനര്‍ജി രാസപ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിക്കുന്നു.
3:52 - “Modern medicine is a structural science.”
കപടശാസ്ത്രത്തിന്റെ ഒരു മുഖമുദ്രയാണ് ഇല്ലാത്ത വാക്കുകള്‍ ഉണ്ടാക്കലോ അല്ലെങ്കില്‍ ഉള്ള വാക്കുകള്‍ പരസ്പരബന്ധമില്ലാത്ത ഇടത്ത് ഉപയോഗിക്കലോ. എനര്‍ജിയേയും ഫോഴ്സിനെയും എടുത്തിട്ടലക്കി ഉള്ള അര്‍ത്ഥം മുഴുവന്‍ കളഞ്ഞത് കണ്ടതാണല്ലോ. ഇവിടെ മറ്റൊരു ശാസ്ത്രജ്ഞരും ഉപയോഗിക്കാത്ത ഒരു നിര്‍വചനവും കൊണ്ട് വരികയാണ്; ഘടനകള്‍ മാത്രം പഠിക്കുന്ന ഒന്നാണത്രേ ആധുനിക വൈദ്യം! തൊട്ടുമുന്നേ പറഞ്ഞ ക്രെബ് സൈക്കിള്‍ അടക്കം പ്രക്രിയകളുടേയും അവയുടെ കാരണങ്ങളും പഠനം കൂടിയാണ് വൈദ്യശാസ്ത്രം. ഇത്തരം ഒരു നുണ പറയുന്നത് കൊണ്ട് ഇവരെന്താണുദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നേയില്ല.
സയന്‍സ് സ്ട്രക്ചറല്‍ സയന്‍സ് എന്ന് ഉപയോഗിക്കാറ്, വളരെ വിരളമായിട്ടാണെങ്കില്‍ കൂടി, വ്യത്യസ്ത ക്രിസ്റ്റലുകളുടെ ആന്തരിക പഠനങ്ങളെ സൂചിപ്പിക്കാനാണ്.7 ഇവരീ പറയുന്നതൊന്നുമല്ല സയന്‍സ് ചെയ്യുന്നത്.
6:33 - “ഈ തരത്തില്‍ നമ്മള്‍ കാണുന്ന എല്ലാ വ്യക്തികള്‍ക്കും ഓരോ ലെവല്‍സ് ഓഫ് എനര്‍ജി, നമ്മള്‍ പ്രധാനമായിട്ടും എക്സ്പ്രസ് ചെയ്യുന്ന ഒരു എനര്‍ജി ലെവല്‍, ഉണ്ട്.”
ആറ്റങ്ങളിലും മറ്റ് ക്വാണ്ടം മെക്കാനിക്കല്‍ സിസ്റ്റങ്ങളിലുമാണ് നാം എനര്‍ജി ലെവല്‍ (energy levels) എന്ന നിലയിലേക്ക് തിരിഞ്ഞ് എനര്‍ജി കാണുന്നത്. നമ്മുടെ പൊതുജീവിതത്തില്‍, നമ്മുടെ ശരീരത്തിന്, അങ്ങനെയൊരു എനര്‍ജി ലെവല്‍ ഇല്ല. ഇനി അങ്ങനെയല്ല, എനര്‍ജിയുടെ അളവ് സൂചിപ്പിക്കാനാണ് ഇവരിത് പറഞ്ഞത് എങ്കില്‍, ചക്രങ്ങള്‍ ഓരോ എനര്‍ജി ലെവല്‍ ആയിട്ട് അവതരിപ്പിക്കുന്നതടക്കമുള്ള രീതി അതല്ല എന്ന് സൂചിപ്പിക്കുണ്ടെങ്കിലും, അതിന് വെറുതെ എനര്‍ജി എന്ന് പറഞ്ഞാല്‍ പോരെ? ക്വാണ്ടം ഭൗതികത്തിലെ ഒരു ജാര്‍ഗണ്‍ എന്തെന്ന് മനസിലാക്കാതെ ചുമമാ എടുത്ത് വീശാനാണ് ഇവിടെ ശ്രമിക്കുന്നത്.
6:55 - “… നമ്മളിലെ ഏറ്റവും ലോവര്‍ ലെവലില്‍ കിടക്കുന്ന എനര്‍ജിയെ അടുത്ത ലെവലിലേക്ക് പടിപടിയായി ഉയര്‍ത്തി നമ്മുടെ ഒരു യൂണിവേഴ്സല്‍ അവെയര്‍നെസിലെക്ക് നമ്മളെ വളത്തിയെടുക്കാനുള്ള ഒരു പ്രക്രിയയാണ് സ്പ്രിച്വാലിറ്റി.”
മുന്‍പ് എനര്‍ജി ലെവല്‍ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ ലെവലില്‍ കിടക്കുന്ന എനര്‍ജി ആയി. എന്താ കഥ? ഇതും ഭൗതികലോകത്തെ എനര്‍ജിയും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് പ്രത്യേകം ആവര്‍ത്തിക്കണ്ടല്ലോ? ഇവരുടെ ചിന്തകള്‍ക്ക് ആന്തരിക ഭദ്രത പോലുമില്ല എന്നത് ചൂണ്ടിക്കാട്ടിയെന്ന് മാത്രം.
ഇനി ബാക്കിയുള്ള അവകാശവാദങ്ങള്‍ ആര്‍ത്തവ രക്തം താഴേയ്ക്കാണ് എന്നും, അതുകൊണ്ട് ആത്മീയമായി മുകളിലേക്ക് ഉയര്‍ത്തുന്ന അമ്പലത്തില്‍ പോകല്‍ ഉണ്ടായാല്‍ എല്ലാ ഫോഴ്സും കൂടി ആകെ ചളമാകും എന്നാണ്. സാധനങ്ങള്‍ താഴേക്ക് വീഴുന്നത് എന്തോ നിഗൂഢമായ ആന്തരിക ബലം കൊണ്ടല്ല, മറിച്ച് അതീവസാധാരണമായ ഒരു പ്രതിഭാസം കൊണ്ടാണ്. (ലേഖനം വായിച്ചവര്‍ക്ക് പിടികിട്ടേണ്ടതാണ് പ്രസ്തുത പ്രതിഭാസത്തെ പറ്റി)
അമ്പലങ്ങളില്‍ എനര്‍ജി മോളിലേക്ക് പൊക്കുന്നു എന്നതിനും യാതൊരു തെളിവും അവതരിപ്പിക്കുന്നില്ല എന്ന് മാത്രമല്ല, എന്താണ് ഈ മോളിലേക്ക് പൊങ്ങിപ്പോകുന്നത് എന്നോ എങ്ങനെ ഈ എനര്‍ജി വര്‍ക്ക് ചെയ്യുന്നു എന്നോ (ദ്യയാര്‍ത്ഥം കിട്ടിയോ?) മുന്‍പേ പറഞ്ഞ മാഗ്നെറ്റിക് ഫോഴ്സ് എങ്ങനെ ലൈഫ് ഫോഴ്സിനോട് പ്രതിപ്രവര്‍ത്തിക്കുന്നു എന്നോ ഒന്നും വിശദീകരിക്കുന്നില്ല; വിശദീകരിക്കാന്‍ ശ്രമിക്കുന്നില്ല. വിശദീകരിക്കാന്‍ ഇവര്‍ക്ക് താത്പര്യമുള്ളതായി തോന്നുന്നുമില്ല. പലപ്പോഴും അതിന്റെ അവശ്യമില്ല എന്നതാണ് കാര്യം.
നാലുലക്ഷത്തിലധികമാളുകള്‍ ഒരു ദിവസത്തിനകം ഈ വീഡിയോ കണ്ടിരിക്കുന്നു. വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുമ്പോഴും കേരളത്തിലെ ഭൂരിഭാഗമാളുകളും , സാക്ഷരതയും ഭൂരിഭാഗമാളുകള്‍ക്കും ബിരുദവുമുണ്ടായിട്ട് പോലും, ഇതിലെ പ്രഥമദൃഷ്ട്യാ വ്യക്തമാകുന്ന, ഹൈസ്ക്കൂള്‍ സയന്‍സ് ജ്ഞാനവും ഇത്തിരി കൗതുകവുമുണ്ടെങ്കില്‍ പൊളിച്ച് കൈയ്യില്‍ കൊടുക്കാവുന്ന ഈ വാദങ്ങളെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലും നില്‍ക്കുന്നില്ല? ആന്തരിക ഭദ്രത പോലുമില്ലാത്ത ഈ വാദങ്ങള്‍ നിരനിരയായി അബദ്ധങ്ങള്‍ അവതരിപ്പിക്കുക മാത്രമല്ല, പരസ്പരബന്ധമോ വ്യക്തമായ അര്‍ത്ഥമോ ഇല്ലാത്ത പിച്ചും പേയും മാത്രമാനെന്ന് തിരിച്ചറിയുന്നില്ല?
അതിന്റെ ഉത്തരം നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്: നമുക്ക് താത്പര്യമുള്ള കാര്യങ്ങളെ പിന്തുണയ്ക്കുന്നു എങ്കില്‍ വാദങ്ങളെ ഇഴകീറി പരിശോധിക്കാന്‍ ശ്രമിക്കാതിരിക്കല്‍. ഞാനും ഇതിന് ഉറപ്പായും ഇരയാണ്. ഈ രീതിയില്‍ കബളിപ്പിക്കപ്പെടണോ അതോ വസ്തുതകള്‍ സ്വയം പരിശോധിച്ചറിയും വരെ വിശ്വസിക്കാതിരിക്കുക എന്നത് നിങ്ങള്‍ തന്നെ തീരുമാനിക്കുക.
പക്ഷേ, ഒരു ഭൗതിക ശാസ്ത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ ഒരഭ്യര്‍ത്ഥനയാണിത്. ദയവായി ഫിസിക്സിനെ വെറുതെ വിടൂ…! എനര്‍ജിയും ഫോഴ്സും മാഗ്നെറ്റിക് ഫീല്‍ഡുമൊക്കെ ഞങ്ങള്‍ക്ക് അവശ്യമുള്ള വസ്തുതകളാണ്; ആര്‍ക്കും പരീക്ഷിച്ചറിയാവുന്ന വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളും. പ്ലീസ്, കൈകാര്യം ചെയ്യാനുള്ള പരിശീലനമില്ല എങ്കില്‍ എനര്‍ജിയെപ്പറ്റി വാതോരാതെ സംസാരിക്കാതിരിക്കൂ. ഫോഴ്സിനെയും ന്യൂട്ടന്റെ ആക്ഷനേയും റിയാക്ഷനേയും കൂട്ടിക്കുഴച്ച് അര്‍ത്ഥമില്ലാതെയാക്കാതിരിക്കൂ.
സത്യസന്ധമായി സയന്‍സില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരുപാട് ചെയ്യാനുണ്ട്. ദയവായി വേണ്ടാത്തയിടത്ത് വലിച്ചിട്ട് വരുന്ന ഒരു തലമുറയെ ഈ ആശയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അപപ്രാപ്യരായ ഒരു കഴുതക്കൂട്ടമായി മാറ്റരുതേ.
ദയവായി, ദയവായി, ഫിസിക്സിനെ വെറുതെ വിടൂ…!
അവലംബം


കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍