"സൂര്യൻ ഭൂമിയെ
ചുറ്റുകയാണ്, ഭൂമി കറങ്ങുകയല്ല, എന്ന്
മനുഷ്യൻ വിചാരിക്കുന്നത് സ്വാഭാവികമാണെന്ന് എന്തേ ആളുകൾ പറയുന്നു?" വിറ്റ്ഗൻസ്റ്റൈൻ തന്റെ ഒരു സുഹൃത്തിനോട് ചോദിച്ചു. സുഹൃത്ത് പറഞ്ഞു:
"സൂര്യൻ ഭൂമിയെ ചുറ്റുന്നത് പോലെയാണല്ലോ കാണുന്നത്?" അദ്ദേഹം മറിച്ച് ചോദിച്ചു: "അല്ല, ഭൂമി
കറങ്ങുകയാണ് എങ്കിൽ എങ്ങനെ കണ്ടേനെ?"
-റിച്ചാഡ് ഡോകിൻസ്, Why the universe seems so strange*
-റിച്ചാഡ് ഡോകിൻസ്, Why the universe seems so strange*
റിച്ചാഡ് ഡോകിൻസ് http://rha.chookdigital.net/authors/dawkins,%20richard.jpg |
നമ്മൾ മധ്യലോകവാസികളായി
പരിണമിച്ചവരാകുന്നു.+ (“We are evolved denizens of Middle
World...”- Richard Dawkins) വേഗതയിൽ വരുന്ന മാറ്റങ്ങൾ
അളവുകൾ മാറ്റിമറിക്കാത്ത, ഗുരുത്വാകർഷണം മൂലം വാതകങ്ങൾ
പിണ്ഡത്തിന്റെ മധ്യത്തിൽ കേന്ദ്രീകരിച്ച് നക്ഷത്രങ്ങൾ ഉണ്ടാകാത്ത, "സാധാരണ" ലോകം. മില്ലീമീറ്ററുകള്‍ക്കും കിലോമീറ്ററുകള്‍ക്കും
ഇടയിലുള്ള ലോകം. ഈ ലോകത്തിനുവേണ്ട അനുകൂലനങ്ങളാണ് പരിണാമചരിത്രം നമ്മുടെ ജീനുകളിൽ
കോറിയിട്ടിട്ടുള്ളത്.
ക്വാണ്ടം ഭൗതികമോ
ആപേക്ഷികതാ സിദ്ധാന്തമോ എന്തിന്, പൂർണ്ണമായ അർത്ഥത്തിൽ
ന്യൂട്ടോണിയൻ സങ്കൽപ്പങ്ങൾ പോലും നമുക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. നമ്മുടെ
തലച്ചോറുകൾ വികസിച്ചുവന്നത് പ്രപഞ്ചരഹസ്യങ്ങൾ ചുരുളഴിക്കാനോ അസ്തിത്വത്തിന്റെ
സൈദ്ധാന്തിക തലങ്ങൾ അന്വേഷിക്കാനോ അല്ല, അതിജീവിക്കാനും
പുനരുത്പാദനം നടത്താനുമാണ്.
അതുകൊണ്ട് തന്നെ
നമ്മുടെ സാമാന്യബോധം (Common sense) ഈ
മധ്യലോകത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങൾ കണ്ടെത്താനുള്ളതാണ്. സയൻസ് മനുഷ്യന്
ജൈവമോ സഹജമോ അല്ല. ആറ്റങ്ങളിലേക്ക് ഇറങ്ങാനും ജൈവപരിണാമചരിത്രത്തില്‍ പിന്നോട്ട് ഓടാനും
സൗരയൂഥത്തെ അതിന്റെ വലിപ്പത്തില്‍ കണാനും ഒക്കെ ഭാവനയില്‍ പോലും നമുക്ക് വളരെ
ബുദ്ധിമുട്ടാണ്.
അതുകൊണ്ട് തന്നെ,
സാമാന്യബോധത്തിന്റെ പരിധികളും തിരിച്ചറിയണം. അതിന് ഉപയോഗമുള്ള നമ്മുടെ സ്ഥിരം
ലോകമുണ്ട്; അവിടെ അതുപയോഗിക്കണോ പുതുവഴികള്‍ വെട്ടണോ എന്നൊക്കെ സ്വയം
തീരുമാനിക്കാം! എന്നാല്‍ സാമാന്യബോധം സത്യാന്വേഷണത്തില്‍ പൂര്‍ണ്ണമായും
ഉപയോഗശൂന്യമാണ്.
ഭൂമി കറങ്ങുന്നു http://www.lovethisgif.com/ |
ഭൂമി കറങ്ങുന്നതാണ്
നാം ദിവസവും കാണുന്നത്. നക്ഷത്രങ്ങളും പഞ്ചഗ്രഹങ്ങളും (ശനി വരെയേ നഗ്നനേത്രങ്ങളാല്‍
കാണാന്‍ കഴിയൂ!) ചന്ദ്രനും സൂര്യനും കറങ്ങുന്ന ഭൂമിയെ വ്യക്തമായി
വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ, നമ്മുടെ സാമാന്യബോധം ഭൂമിയല്ല, ജ്യോതിര്‍ഗോളങ്ങളാണ്
ചലിക്കുന്നത് എന്ന് നമ്മോട് പറയുന്നു.
കറങ്ങുന്ന ഭൂമി http://bestanimations.com/ |
ഭൂമി അനങ്ങാതെ നില്‍ക്കുന്നു
എന്ന സങ്കല്പം നമ്മുടെ അതിജീവനത്തിന് അത്യാവശ്യമാണ്. കറങ്ങുന്ന ഭൂമിയില്‍
ഗുരുത്വാകര്‍ഷണം മൂലം ഒപ്പം കറങ്ങിപ്പോകുകയാണ് നമ്മള്‍ എന്ന വസ്തുതാപരമായ
അവബോധത്തേക്കാള്‍ അതിജീവനത്തിന് അനിവാര്യം ഭൂമി നമ്മളെ അപേക്ഷിച്ച് അനങ്ങുന്നേ
ഇല്ല, അനങ്ങണം എങ്കില്‍ നമ്മള്‍ തന്നെ അനങ്ങണം എന്ന ധാരണയാണ്. പുലി വരുമ്പോള്‍ ഭൂമി
കറങ്ങിപ്പോട്ടെ എന്ന് വിചാരിച്ച് നിന്നാല്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ! അനക്കമില്ലായ്മയുടെ
അളവുകോല്‍ ആണ് ഇപ്പോഴും സാധാരണക്കാര്‍ക്ക് ഭൂമി; അത് ആവശ്യവുമാണ്.
ഇതുപോലെ നൂറുകണക്കിന്
മുന്‍വിധികള്‍, കുറുക്കുവഴികള്‍, ഒപ്പിക്കലുകള്‍ ഒക്കെ കൊണ്ടാണ് നമ്മുടെ
സാമാധ്യബോധം വികസിക്കുന്നത്. ഈ കാരണത്താല്‍, നമ്മള്‍ ഒരു സയന്‍സ് വിഷയത്തെ പറ്റി
പറയുമ്പോള്‍/വിമര്‍ശിക്കുമ്പോള്‍ “It is called
common sense” എന്ന പ്രഥ്വിരാജിന്റെ ഡയലോഗ് അടിക്കരുത്!
(അതിനോട് സമാനമായവയും) ആ സാധനം ഇവിടെ എടുക്കുന്നില്ല.
സൂര്യന്‍ ഭൂമിയെ ചുറ്റുന്നു എന്ന ധാരണ നമുക്ക് തരുന്ന സാമാധ്യബോധത്തെ അവിടെ ഉപേക്ഷിക്കുകയും, എന്നാല്‍ മറ്റ്
കാര്യങ്ങളില്‍ അതേ രീതി സ്വീകരിക്കുകയും ചെയ്യുന്നത് മരുന്നില്ലാത്ത ഗുളികകൊണ്ട്
ലക്ഷണത്തെ മാത്രം ചികിത്സിക്കുന്ന ഹോമിയോ രീതിപോലെ ബാലിശമാകും!
പിൻകുറിപ്പ്: ഇതിനുമുൻപുള്ള ഏതെങ്കിലും
ലേഖനത്തിൽ ഞാൻ "കോമൺ സെൻസ് ഉപയോഗിക്കു" എന്നർത്ഥം വരുന്ന എന്തെങ്കിലും
പ്രയോഗം നടത്തിയിട്ടുണ്ട് എങ്കിൽ ദയവായി ചൂണ്ടിക്കാട്ടുക. കാരണം, ഞാനും മനുഷ്യനാണ്! അബദ്ധങ്ങൾ ഉണ്ടാകാം!
*"Tell me," Wittgenstein's asked a friend,
"why do people always say, it was natural for man to assume that the sun
went round the earth rather than that the earth was rotating?" His friend
replied, "Well, obviously because it just looks as though the Sun is going
round the Earth." Wittgenstein replied, "Well, what would it have
looked like if it had looked as though the Earth was rotating?" ഇതിന്റെ സ്വതന്ത്ര പരിഭാഷ. ഡോകിന്‍സ് നടത്തിയ ഒരു പ്രസംഗത്തില്‍ നിന്ന്. (സോഴ്സ്:
https://www.ted.com/talks/richard_dawkins_on_our_queer_universe/transcript?language=en)
+മേല്‍പ്പറഞ്ഞ അതേ പ്രസംഗം
No comments:
Post a Comment